Posted On
date_range Updated On
date_range തുവ്വൂരിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
വണ്ടൂർ: മലപ്പുറം ജില്ലയിലെ തുവ്വൂരിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.പൂളമണ്ണ ചുഴലിപ്പുറത്തെ പകിടീരി അലി (42)നെയാണ് തുവ്വൂർ റയിൽവേ സ്റ്റേഷൻ്റെ ഉപയോഗശൂന്യമായ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. കരുവാരക്കുണ്ട് പൊലീസെത്തി മൃതദേഹം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ ദുരൂഹത ആരോപിച്ച് അലിയുടെ ബന്ധുക്കൾ കരുവാരക്കുണ്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.വീട് വിറ്റ വകയിൽ രണ്ട് ലക്ഷത്തോളം രൂപ അലിയുടെ കൈവശമുള്ളതായും ബന്ധുക്കൾ പറഞ്ഞു. ആബിദയാണ് അലിയുടെ ഭാര്യ. മക്കൾ: അംന, അമീൻ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.