Posted On
date_range Updated On
date_range നാനൂറോളം പുതിയ തസ്തികകള്‍, പൊലീസിൽ പുതിയ ബറ്റാലിയന്‍; മന്ത്രിസഭാ യോഗ തീരുമാനം
തിരുവനന്തപുരം: സംസ്ഥാന സർക്കാർ വകുപ്പുകളിൽ നാനൂറോളം പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭ യോഗത്തിൽ തീരുമാനം. പൊലീസ്, വിദ്യാഭ്യാസ വകുപ്പുകളിലും കാംകോയിലുമാണ് തസ്തികകൾ സൃഷ്ടിക്കുക.
35 വർഷത്തിന് ശേഷം പൊലീസിൽ പുതിയ ബറ്റാലിയൻ രൂപീകരിക്കും. കെ.പി.ആർ എന്ന പേരിലായിരിക്കും ബറ്റാലിയൻ. ഇവിടെ 135 തസ്തികകൾ ഉണ്ടാകും.
ഐ.ടി ജീവനക്കാർക്കായി ക്ഷേമനിധി രൂപീകരിക്കാനും കായികതാരങ്ങൾക്കായി 84 പുതിയ തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.