Posted On
date_range Updated On
date_range വനിത കമീഷൻ സിറ്റിങ്ങിൽ 40 പരാതികള്‍ തീര്‍പ്പാക്കി
കൊച്ചി: വനിത കമീഷൻ എറണാകുളം ജില്ല സിറ്റിങ്ങിന്‍റെ ആദ്യ ദിനത്തില്‍ 40 പരാതികള്‍ തീര്‍പ്പാക്കി. രണ്ടു പരാതികളില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ബാക്കി 46 പരാതികള്‍ അടുത്ത സിറ്റിങ്ങിൽ പരിഗണിക്കും.
കാക്കനാട് ജില്ല പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നടന്ന സിറ്റിങ്ങിൽ വനിത കമീഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, ഡയറക്ടര്‍ ഷാജി സുഗുണന്‍ എന്നിവര്‍ പരാതികള്‍ കേട്ടു.
കുടുംബപ്രശ്നങ്ങള്‍, അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍, സാമ്പത്തിക വിഷയവുമായി ബന്ധപ്പെട്ട പരാതികള്‍, ഗാര്‍ഹിക പീഡന പരാതികള്‍ തുടങ്ങിയ പരാതികളാണ് സിറ്റിങ്ങിൽ പരിഗണിച്ചത്. സിറ്റിങ് വ്യാഴാഴ്ചയും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.