കരുനാഗപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ കേസിൽ പിതാവിന്റെ ജ്യേഷ്ഠന് വിവിധ വകുപ്പുകളിലായി 31 വർഷം കഠിന തടവും 75,000 രൂപ പിഴയും. പിഴ ഒടുക്കിയില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം.
പിഴത്തുകയായി ലഭിക്കുന്ന തുക പെൺകുട്ടിക്ക് കൈമാറണമെന്നും കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എഫ്. മിനിമോൾ വിധിച്ചു. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം 30 വർഷവും സി.ആർ.പിസി വകുപ്പുകൾ പ്രകാരം ഒരുവർഷവുമാണ് ശിക്ഷ.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. 2017ൽ ശൂരനാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എന്‍.സി. പ്രേംചന്ദ്രൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.