തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ എയ്ഡഡ് സ്കൂളുകളിലായി 3025 ഒഴിവുകൾ ഭിന്നശേഷി നിയമനത്തിനായി റിപ്പോർട്ട് ചെയ്തതായി റിപ്പോർട്ട്. റോസ്റ്റർ സമർപ്പിക്കേണ്ട 1188 കോർപറേറ്റ് മാനേജർമാരിൽ 826 പേർ സമർപ്പിച്ചു. 4821 വ്യക്തിഗത മാനേജർമാരിൽ 2996 പേർ സമർപ്പിച്ചു.
എയ്ഡഡ് സ്കൂളുകളിൽ നിയമിച്ച 1204 ഭിന്നശേഷി ഉദ്യോഗാർഥികളിൽ 580 പേരെ നിയമിച്ചത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അധ്യാപക യോഗ്യതയുള്ള ഭിന്നശേഷി ഉദ്യോഗാർഥികളുടെ എണ്ണം 1040ഉം അനധ്യാപക യോഗ്യതയുള്ള ഭിന്നശേഷി ഉദ്യോഗാർഥികളുടെ എണ്ണം 1,09,187ഉം ആണെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
ഭിന്നശേഷി നിയമനം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ മന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തു. സുപ്രീംകോടതി വിധിക്കനുസൃതമായി ഭിന്നശേഷി നിയമന അംഗീകാരത്തിന് വേണ്ട നടപടികൾ തുടരാനും യോഗത്തിൽ മന്ത്രി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.