പി​ര​പ്പ​ന്‍കോ​ട് പേ​ര​യ​ത്തു​മു​ക​ള്‍ ദാ​റു​സ്സ​ലാ​മി​ല്‍ സു​ലൈ​മാ​െൻറ മോ​ഷ​ണം ന​ട​ന്ന വീ​ട്ടി​ലെ മേ​ശ​യി​ല്‍നി​ന്ന്​ സാ​ധ​ന​ങ്ങ​ള്‍ വാ​രി​വ​ലി​ച്ചി​ട്ടി​രി​ക്കു​ന്ന നി​ല​യി​ല്‍

വീട്ടില്‍ നിന്ന്​ 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി

വെ​ഞ്ഞാ​റ​മൂ​ട്: വീ​ട്ടി​ല്‍നി​ന്ന്​ 30 പ​വ​ന്‍ സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ​ണം പോ​യി. പി​ര​പ്പ​ന്‍കോ​ട് പേ​ര​യ​ത്തു​മു​ക​ള്‍ ദാ​റു​സ്സ​ലാ​മി​ല്‍ സു​ലൈ​മാ​െൻറ വീ​ട്ടി​ല്‍നി​ന്നാ​ണ് ആ​ഭ​ര​ണ​ങ്ങ​ള്‍ ന​ഷ്​​ട​പ്പെ​ട്ട​ത്.

വീ​ട്ടു​ട​മ​സ്ഥ​ന്‍ പു​തി​യ വീ​ട് ​െവ​ച്ച് താ​മ​സം മാ​റി​യി​രു​ന്നെ​ങ്കി​ലും മു​മ്പ്​ താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ല്‍നി​ന്ന്​ സാ​ധ​ന​ങ്ങ​ള്‍ മാ​റ്റി​യി​രു​ന്നി​ല്ല. പ​ഴ​യ വീ​ട്ടി​ല്‍നി​ന്നാ​ണ് ആ​ഭ​ര​ണ​ങ്ങ​ള്‍ ന​ഷ്​​ട​പ്പെ​ട്ട​ത്.

പി​റ​കു​വ​ശ​ത്തെ വാ​തി​ല്‍ പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന മോ​ഷ്​​ടാ​വ് മേ​ശ വ​ലി​പ്പി​ലു​ണ്ടാ​യി​രു​ന്ന താ​ക്കോ​ൽ കൈ​വ​ശ​പ്പെ​ടു​ത്തി അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍ച്ച ചെ​യ്യു​ക​യാ​യി​രു​ന്നു.

വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സി​ല്‍ പ​രാ​തി ന​ൽ​കി. ഇ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സെ​ടു​ത്ത പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും, ഡോ​ഗ് സ്‌​ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി വി​ശ​ദ പ​രി​ശോ​ധ​ന ന​ട​ത്തി.

Tags:    
News Summary - 30 powen gold ornaments were stolen from house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.