തിരുവനന്തപുരം: സമ്പദ്വ്യവസ്ഥയുടെ ഭാവിയെ ഗാഢമായി സ്വാധീനിക്കുന്ന 25 പദ്ധതികളുമായി ബജറ്റ്. പുനർനിർമാണ പദ്ധതി, വാർഷികപദ്ധതി, കിഫ്ബി എന്നിവയുടെ സംയോജിത പരിപാടികളായാണ് ഇൗ പദ്ധതികൾ യാഥാർഥ്യമാവുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.
- 01. വ്യവസായ പാർക്കും കോർപറേറ്റ് നിക്ഷേപങ്ങളും: കണ്ണൂർ വിമാനത്താവള പ്രാന്തപ്രദേശത്ത് വ്യവസായ സമുച്ചയങ്ങളുടെ ഭീമൻ ശൃംഖല.
- വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് പാരിപള്ളി-വെങ്ങോട്- അരുവിക്കര-വിഴിഞ്ഞം ഒൗട്ടർറിങ് റോഡും ഗ്രോത്ത് കോറിഡോറും 2019-20ൽ തുടങ്ങും.
- കൊച്ചി പെട്രോ കെമിക്കൽ പാർക്കിന് എഫ്.എ.സി.ടിയുടെ 600 ഏക്കർ ഏറ്റെടുക്കും. ജി.സി.ഡി.എ കിഴക്കൻ പ്രാന്തപ്രേദശത്ത് അമരാവതി മാതൃകയിൽ ടൗൺഷിപ്പുകൾ.
- 02. സ്റ്റാർട്ടപ്: ചിലിയൻ മാതൃകയിൽ ഇന്നൊവേഷൻ സോണിന് 10 കോടി. യുവ സംരംഭകർക്ക് സീഡ് ഫണ്ടിങ്.
- 03 മലബാർ കാപ്പിയും കാർബൺ ന്യൂട്രൽ വയനാടും: വയനാട്ടിലെ കാപ്പിപ്പൊടിക്ക് ചില്ലറ വില 20 ശതമാനമെങ്കിലും ഉയർത്തുക ലക്ഷ്യം. വയനാടിലെ കാപ്പിപ്പൊടി ‘മലബാർ’ എന്ന പേരിൽ ബ്രാൻഡ് ചെയ്ത് വിൽക്കും. ഇതിന് കിഫ്ബി സഹായത്തോടെ 150 കോടിയുടെ കിൻഫ്രാ ഫുഡ് പാർക്ക്. വാങ്ങുേമ്പാൾ തന്നെ കേമ്പാളവിലയുടെ 25-100 ശതമാനംവരെ വില കൃഷിക്കാരുടെ അക്കൗണ്ടിലേക്ക്. കാർബൺ ന്യൂട്രൽ വയനാട് കുന്നുകളിലെ കാപ്പിപ്പൊടി എന്നതാവും മലബാർ കാപ്പിപ്പൊടിയുടെ ആഗോള ബ്രാൻഡിങ്.
- 04. കേരം തിങ്ങും കേരളനാട്: വർഷംതോറും 10 ലക്ഷം തെങ്ങിൻതൈ നട്ടുപിടിപ്പിക്കും.
- 05. സംയോജിത റൈസ് പാർക്കും റബർ പാർക്കും: പാലക്കാട്, തൃശൂർ, ആലപ്പുഴ എന്നിവിടങ്ങളിൽ റൈസ് പാർക്കിന് 20 കോടി. റബർ താങ്ങുവിലക്ക് 500 കോടി. റബർ മൂല്യവർധിത ഉൽപന്നത്തിന് സിയാൽ മാതൃകയിൽ കമ്പനി 2019-20ൽ രജിസ്റ്റർ ചെയ്യും. 26 ശതമാനം ഒാഹരി സർക്കാറിന്. 200 ഏക്കർ ഭൂമി കോട്ടയത്ത് കിൻഫ്ര കണ്ടെത്തും. ഒരു വൻകിട ടയർ നിർമാണ കമ്പനിയെ മുഖ്യനിക്ഷേപകരായി കൊണ്ടുവരാൻ ശ്രമം.
- 06. പുതിയ കുട്ടനാട് പാക്കേജ്: 1000 കോടിയുടെ രണ്ടാം കുട്ടനാട് പാക്കേജ്. കിഫ്ബി സഹായത്തോടെ 250 കോടിയുടെ കുട്ടനാട് കുടിവെള്ള പദ്ധതി 2019- 20ൽ യാഥാർഥ്യമാവും. 16 കോടി ചെലവിൽ കുട്ടനാടിൽ ഇൻഷുറൻസോടെ പുതിയ താറാവ് ബ്രീഡിങ് ഫാം. ഹെലികോപ്ടർ ഇറക്കാൻ സൗകര്യത്തോടെ പുളിങ്കുന്നിൽ ബഹുനില ആശുപത്രി.
- 07. നദി പുനരുജ്ജീവനത്തിന് 25 കോടി.
- 08. തീര പുനരധിവാസം, പുനരുദ്ധാരണം: തീരദേശ സൈന്യത്തിെൻറ സമഗ്രവികസനത്തിന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 2,000 കോടിയുടെ പാക്കേജ് വിപുലീകരിച്ച് സമഗ്ര പരിപാടിയാക്കും. സമുദ്രത്തിൽനിന്ന് 50 മീറ്റർ പരിധിക്കുള്ളിലെ കുടുംബങ്ങളിൽ പുനരധിവാസ സന്നദ്ധത അറിയിക്കുന്നവർക്ക് 200 മീറ്ററിന് പുറത്ത് ഭൂമി വാങ്ങി വീട് പണിയാൻ 10 ലക്ഷം വീതം. തീരദേശത്ത് പാർപ്പിടത്തിന് അർഹമായ മുഴുവൻപേർക്കും ലൈഫ് മിഷനിൽ നിന്ന് ഇൗ വർഷം വീട്. പഞ്ഞമാസ സമാശ്വാസ പദ്ധതിക്ക് 28 കോടി, ഇൻഷുറൻസിന് 12 കോടി.
- 09. 40 പൊതുമേഖല സ്ഥാപനങ്ങളിൽ 20 എണ്ണം ഇൗ വർഷം ലാഭത്തിലാകും. കെ.എസ്.ഡി.പിയുടെ നോൺബീറ്റ ലാക്ടം പ്ലാൻറ് ഇൗ വർഷം. കേരള ജനറിക് എന്ന ബ്രാൻഡിൽ ജെനറിക് മരുന്ന് ഉൽപാദിപ്പിക്കും. കെ.എം.എം.എല്ലിലെ ടൈറ്റാനിയം സ്പോഞ്ചിെൻറ ഉൽപാദനം വർധിപ്പിച്ച് മൂല്യവർധിത ഉൽപന്നമാക്കി മാറ്റും. 2010ൽ ഉപേക്ഷിച്ച ഒാേട്ടാകാസ്റ്റ് ബോഗി നിർമാണ പദ്ധതി പുനരുജീവിപ്പിക്കും. സിൽക്കിനെ വിപുലീകരിക്കും. ഫാക്ടറികൾ സ്വകാര്യവത്കരിക്കില്ല. പുതിയ മേഖലകളിൽ സ്വകാര്യസംരംഭകരുമായി സഹകരിക്കും.
- 10. വൈദ്യുതി ഉപേഭാക്താക്കൾക്ക് സി.എഫ്.എൽ ബൾബുകൾക്ക് പകരം എൽ.ഇ.ഡി ബൾബുകൾ. എൽ.ഇ.ഡി ബൾബ് വാങ്ങാൻ വൈദ്യുതി ബോർഡിന് കിഫ്ബി വായ്യ്പ. ബൾബിെൻറ വില വൈദ്യുതി ബില്ലിൽ തവണകളായി ഇൗടാക്കും. ഉൗർജക്ഷമത കുറഞ്ഞ ഫാനും പമ്പുകളും മാറ്റിസ്ഥാപിക്കും. *സർക്കാർ ആശുപത്രികൾ, സ്കൂളുകൾ എന്നിവയുെട മേൽക്കൂരകളിൽ സൗരോർജ പാനൽ സ്ഥാപിക്കാൻ കിഫ്ബിയിൽനിന്ന് പണം
- 11. രണ്ട് വർഷം കൊണ്ട് 6000 കിലോമീറ്റർ റോഡ് പൂർത്തിയാക്കും.
- 12. കേരളം വൈദ്യുതി വാഹനങ്ങളിലേക്ക് നീങ്ങുന്നതിെൻറ ഭാഗമായി നികുതി ഇളവ്. ഇൗ വർഷം 10,000 വൈദ്യുതി ഒാേട്ടാകൾക്ക് സബ്സിഡി.
- തിരുവനന്തപുരം കോർപേറഷൻ പരിധിയിലെ മുഴുവൻ ബസ് സർവിസും വൈദ്യുതിയിലേക്ക് മാറ്റും.
- 13. ബേക്കൽ മുതൽ കോവളം വരെ 585 കിലോമീറ്റർ വെസ്റ്റ് കോസ്റ്റ് കനാൽ 2020ൽ പൂർത്തിയാക്കും. കൊച്ചി ഇൻറഗ്രേറ്റഡ് വാട്ടർ ട്രാൻസ്പോർട്ട്: 76 കിലോമീറ്റർ നീളത്തിൽ 16 റൂട്ടുകളിലെ ജലപാത വികസിപ്പിച്ച് കൊച്ചി മെട്രോയും ബസ് ടെർമിനലുമായും ബന്ധിപ്പിക്കും.
- 14. തെക്ക്-വടക്ക് സമാന്തര റെയിൽപാത നിർമാണം 2020ൽ ആരംഭിക്കും. പത്ത് വർഷം കൊണ്ട് പൂർത്തികരിക്കും.
- 15. ആലപ്പുഴ നെഹ്റു ട്രോഫി തുടങ്ങി കൊല്ലം പ്രസിഡൻറ് കപ്പ് വരെ വിവിധ കേന്ദ്രങ്ങളിൽ കേരള ബോട്ട് ലീഗ്.
- 16. സ്പൈസസ് റൂട്ടിൽ പൊന്നാനിയും തങ്കശേരിയും. തുറമുഖ നഗരങ്ങളെ ഉൾപ്പെടുത്തി സൈക്കിൾ ട്രാക്കോടെ 6000 കോടി ചെലവിൽ തീരദേശ ഹൈവേ.
- 17. തടിക്ക് പകരം കയർ ബോർഡ് വ്യാപകമാക്കാൻ പദ്ധതി.ഇൗവർഷം 400 ചകിരി മില്ലും 5000 ഒാേട്ടാമാറ്റിക് സ്പിന്നിങ് മെഷീനും സ്ഥാപിക്കും.
- 18. പ്രവാസി നിക്ഷേപം, സുരക്ഷ: തിരിച്ചുവന്നവർക്കുള്ള സാന്ത്വനം പദ്ധതിക്ക് 25 കോടി.
- 19. കേരള ബാങ്ക് അടുത്ത സാമ്പത്തികവർഷം. പ്രവാസി നിക്ഷേപം സ്വീകരിക്കാൻ വ്യവസ്ഥ. നിക്ഷേപം 57761 കോടിയിൽനിന്ന് 64741 കോടിയായി ഉയരുമെന്ന് പ്രതീക്ഷ.
- 20. വിശപ്പ് രഹിത കേരളം പദ്ധതിയുമായി സഹകരിക്കുന്ന സന്നദ്ധ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും സിവിൽ സപ്ലൈസ് കോർപറേഷനിൽനിന്ന് സഹായ വിലക്ക് ഭക്ഷ്യവസ്തു.
- 21. സ്ത്രീശാക്തികരണത്തിനും കുടുംബശ്രി ബ്രാൻഡിങ്ങിനും കൂടുതൽ തുക. വിവിധ പദ്ധതികൾക്ക് 1420 കോടി രൂപ അടങ്കലും 6.1ശതമാനം പദ്ധതി വിഹതവും. 25,000 സ്ത്രീകളുടെ പ്രതിദിന വരുമാനം 400-600 രൂപയാകും.
- 12 ഉൽപന്നങ്ങൾ സൂക്ഷ്മ തൊഴിൽ സംരംഭ പദ്ധതിയിൽ. കുടുംബശ്രി നാട്ടുചന്ത സ്ഥിരം സംവിധാനമാക്കും. എല്ലാ സി.ഡി.എസുകളിലും ഇൗവൻറ് മാനേജ്മെൻറ് ടീം. വനിത മേസ്തിരി സംഘങ്ങൾ രൂപവത്കരിക്കും.
- 22. 10,000 പട്ടികവിഭാഗക്കാർക്ക് പ്ലെയ്സ്മെൻറ് ലഭിക്കുന്ന തരത്തിൽ പദ്ധതികൾ. പട്ടികജാതി ഉപപദ്ധതിക്ക് 9.81 ശതമാനവും പട്ടികവർഗ ഉപപദ്ധതിക്ക് 2.83 ശതമാനവും പദ്ധതി വിഹിതം.
- 23. ലൈഫ് മിഷൻ പദ്ധതിക്ക് 1296 കോടി.
- 24. വിദ്യാഭ്യാസ മികവിന് പദ്ധതികൾ.
- വൊക്കേഷനൽ ഹയർ സെക്കൻഡറി ഘടന മാറ്റും. ഹയർ സെക്കൻഡറിയിലും തൊഴിൽ പരിശീലനം. ഇംഗ്ലീഷ്, ഗണിതം, സാമൂഹികശാസ്ത്ര മേഖലകളിലെ അകാദമിക് മികവിന് ‘ശ്രദ്ധ’ പദ്ധതി. ഇംഗ്ലീഷ് ഭാഷയിൽ അധ്യാപകർക്ക് പരിശീലനം.
- 25. സാർവത്രിക ആരോഗ്യസുരക്ഷ പദ്ധതിയിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും. ആർ.എസ്.ബി.വൈ-കാരുണ്യ പദ്ധതികൾ സംയോജിപ്പിക്കും. 42 ലക്ഷം കുടുംബങ്ങളുടെ ഇൻഷുറൻസ് പ്രീമിയം സർക്കാർ അടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.