കൊല്ലം: കെ.എം.എം.എല്ലിൽ ജോലി വാഗ്ദാനം ചെയ്ത് മുസ്‍ലിം ലീഗ് നേതാവ് 25 ലക്ഷം രൂപ തട്ടിയതായി കേസ്. ദേശീയ കൗൺസിൽ മുൻ അംഗം അബ്ദുൽ വഹാബിനെതിരെയാണ് കേസ്. ഇല്ലാത്ത തസ്തികയുടെ പേരിൽ ചവറ മുല്ലമംഗലത്ത് വീട്ടിൽ താജുദ്ദീനിൽ നിന്നാണ് 26 ലക്ഷം രൂപ തട്ടിയെടുത്തത്.
അബ്ദുൽ വഹാബ് പണം വാങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൊല്ലം ചവറ വെറ്റ മുക്ക് സ്വദേശി താജുദീന്റെ പക്കൽ നിന്ന് 14,30,000 രൂപ ലീഗ് നേതാവ് പണം കൈപ്പറ്റുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. 2023 ഏപ്രിൽ 13ന് മൂന്ന് മണിയോടെയാണ് രണ്ടാം ഗഡുവായി 14 ലക്ഷം രുപ തട്ടുന്നത്. കെ എം എൽ എല്ലിൽ എച്ച്.ആ. വകുപ്പിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് നിയമനം നൽകാം എന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
2022 ആഗസ്റ്റ് രണ്ടിന് 5 ലക്ഷം രൂപ നൽകി. സെപ്റ്റംബർ 17 ന് ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴി നൽകി നവംബർ 29 ന് 3 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. 2023 ഏപ്രിൽ 13ന് 14,30,000 രൂപ പണമായും താജുദീൻ വഹാബിന് കൈമാറി.
2023 ഏപ്രിലിൽ തന്നെ ജോലി നൽകാം എന്നും വാഗ്ദാനം ചെയ്തായിരുന്നു പണം തട്ടിയത്. പല അവധികൾ പറഞ്ഞ് കുടുംബത്തെ പറ്റിച്ചെന്ന് താജുദീന്റെ ഭാര്യ റസിയ പറയുന്നു. പണം നഷ്ടമായതിന്റ ആഘാതത്തിൽ താജുദ്ദീൻ ശരീരം തളർന്നു കിടപ്പിലാണ്. നിലവിൽ വഞ്ചനാ കുറ്റം ചുമത്തി ചവറ പൊലീസ് കേസെടുത്തെങ്കിലും വഹാബിനെ അറസ്റ്റ് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.