കെ.വി. തോമസിന് 12.5 ലക്ഷം ഓണറേറിയം അനുവദിച്ചു

തിരുവനന്തപുരം: കെ.വി. തോമസിന് 12.5 ലക്ഷം ഓണറേറിയം അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി. തോമസിന് ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് പണം അനുവദിച്ചത്.

നാല്​ സ്റ്റാഫുകളുടെ ശമ്പളം ഉൾപ്പെടെയാണിത്. പ്രതിമാസം ഒരുലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ തോമസിന് ഓണറേറിയം നിശ്ചയിച്ചിരിക്കുന്നത്. ഓണറേറിയത്തിനുപുറമെ, മൂന്ന് സ്റ്റാഫുകളെയും ഒരു ഡ്രൈവറെയും ഡൽഹിയിൽ നിയമിച്ചിട്ടുണ്ട്.

ജൂൺവരെ ഓണറേറിയം നേരത്തേ അനുവദിച്ചിരുന്നു. ബാക്കി തുക അനുവദിച്ചാണ് ഇപ്പോൾ ഉത്തരവിറങ്ങിയത്.

ആഘോഷങ്ങൾക്ക്​ പണമുണ്ടായിട്ടും ക്ഷേമപെൻഷൻ മുടങ്ങുന്നത്​ മുൻഗണനയുടെ പ്രശ്നം -ഹൈകോടതി

കൊച്ചി: ആഘോഷങ്ങൾക്കായി നിർലോഭം ചെലവഴിക്കുമ്പോ​ഴും വിധവ പെൻഷൻ ഉൾപ്പെടെയുള്ളവക്ക്​ മാറ്റിവെക്കാൻ സർക്കാറിന്​ പണമില്ലാത്തത്​ മുൻഗണനയുടെ പ്രശ്നമാണെന്ന്​ ഹൈകോടതി. സാമൂഹിക ക്ഷേമ പെൻഷൻ മുടങ്ങുന്നതിൽ പ്രതിഷേധിച്ച് ‘ഭിക്ഷ തെണ്ടൽ’സമരം നടത്തിയ ഇടുക്കി അടിമാലി സ്വദേശിനി മറിയക്കുട്ടിയുടെ ഹരജി പരിഗണിക്കവേയാണ്​ ജസ്റ്റിസ്​ ദേവൻ രാമചന്ദ്രന്‍റെ നിരീക്ഷണം. ​മറിയക്കുട്ടിക്ക് 1600 രൂപ മാസംതോറും നൽകാനായില്ലെങ്കിൽ മൂന്നുമാസത്തേക്ക് അവരുടെ ഭക്ഷണത്തിനും മരുന്നിനുമുള്ള ചെലവ് സർക്കാർ ഏറ്റെടുക്കണമെന്ന്​ നിർദേശിച്ച കോടതി, ഇക്കാര്യത്തിൽ സർക്കാറിന്‍റെ നിലപാട്​ തേടി. ഏപ്രിൽ മുതൽ കേന്ദ്ര സർക്കാർ വിഹിതം ലഭിക്കാനുണ്ടെന്ന്​ സംസ്ഥാന സർക്കാർ അറിയിച്ചതിനെത്തുടർന്ന്​ കേന്ദ്രത്തിന്‍റെ വിശദീകരണത്തിനായി ഹരജി വെള്ളിയാഴ്ചത്തേക്ക്​ മാറ്റി.

Tags:    
News Summary - 2.5 lakh honorarium allotted to KV Thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.