കരിപ്പൂരിൽ പിടികൂടിയ സ്വർണം
Posted On
date_range Updated On
date_range കരിപ്പൂരിൽ 24 ലക്ഷത്തിെൻറ സ്വർണം പിടിച്ചു
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇൻറലിജൻസ് 24 ലക്ഷത്തിെൻറ സ്വർണം പിടികൂടി. പെരിന്തൽമണ്ണ പട്ടിക്കാട് സ്വദേശി കെ. മൂസയിൽ (43) നിന്നാണ് 500 ഗ്രാം സ്വർണം പിടിച്ചത്.
കഴിഞ്ഞദിവസം രാത്രി ജിദ്ദയിൽനിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. ബാഗേജിൽ ഇസ്തിരിെപ്പട്ടിക്കുള്ളിലായിരുന്നു സ്വർണം ഒളിപ്പിച്ചത്.
ഡെപ്യൂട്ടി കമീഷണർ ടി.എ. കിരൺ, സൂപ്രണ്ടുമാരായ കെ.പി. മേനാജ്, കെ. സുധീർ, എസ്. ആശ, ഇൻസ്പെക്ടർമാരായ രമേന്ദ്ര സിങ്, ചന്ദൻ, നരേഷ്, ഹവിൽദാർമാരായ അശോകൻ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.