നൂര്‍മുഹമ്മദ്
കൊണ്ടോട്ടി: മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വിതരണം ചെയ്യാൻ കൊണ്ടുവന്ന 23.5 കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയില്‍. തമിഴ്നാട് ഉക്കടം കുനിയമ്പത്തൂര്‍ സ്വദേശി മേത്തരത്ത് നൂര്മുഹമ്മദിനെയാണ് (63) ജില്ല ആൻറി നാർകോട്ടിക് സ്ക്വാഡും കൊണ്ടോട്ടി പൊലീസും ചേര്‍ന്ന് പിടികൂടിയത്. കൊണ്ടോട്ടി കോടങ്ങാട്ടുെവച്ചാണ് കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച വാഹനം സഹിതം ഇയാെള പിടികൂടിയത്.
കോയമ്പത്തൂർ കേന്ദ്രീകരിച്ച് കേരളത്തിലെ വിവിധ ജില്ലകളിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് നൂർമുഹമ്മദ്. പിടികൂടിയ കഞ്ചാവിന് ചില്ലറ വിപണിയിൽ 15 ലക്ഷത്തോളം രൂപ വില വരും. 10 ദിവസം മുമ്പാണ് അഞ്ച് ഗ്രാമോളം ബ്രൗൺ ഷുഗറുമായി തേഞ്ഞിപ്പലം സ്വദേശികളെ കൊണ്ടോട്ടിയിൽ െവച്ച് ജില്ല ആൻറി നാർകോട്ടിക് സ്ക്വാഡ് പിടികൂടിയത്.
ജില്ലയിലെ ചെറുകിട കച്ചവടക്കാരെ ഒരുമാസമായി നിരീക്ഷിച്ചുവന്നതിലാണ് കോയമ്പത്തൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരികടത്ത് സംഘത്തെക്കുറിച്ച് സൂചന ലഭിക്കുന്നത്. നൂർമുഹമ്മദിനെ ചോദ്യം ചെയ്തതിൽ മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചുവരുകയാണ്. ഇയാളുടെ സംഘാംഗങ്ങളെ പിടികൂടാനുള്ള അന്വേഷണം ഊർജിതമാക്കി.
ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീമിന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈ.എസ്.പി ഹരിദാസന്, നാർേകാട്ടിക് സെൽ ഡിവൈ.എസ്.പി പി.പി. ഷംസ് എന്നിവരുടെ നിർദേശ പ്രകാരം കൊണ്ടോട്ടി ഇൻസ്പെക്ടർ കെ.എം. ബിജു, എസ്.ഐ വിനോദ് വലിയാറ്റൂർ എന്നിവരുടെ നേതൃത്വത്തിൽ ജില്ല ആൻറി നാർകോട്ടിക് സ്ക്വാഡ് അംഗങ്ങളായ അബ്ദുൽ അസീസ്, സത്യനാഥന് മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന് മാരാത്ത്, പി. സഞ്ജീവ്, കൊണ്ടോട്ടി സ്റ്റേഷനിലെ ജൂനിയര്‍ എസ്.ഐ ഷറഫുദ്ദീന്, എ.എസ്.ഐ മോഹന്‍ദാസ് എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.