representational image
Posted On
date_range Updated On
date_range ഓടുന്ന ട്രെയിനിൽ കയറവേ വീണ് വിദ്യാർഥി മരിച്ചു; അപകടം വെള്ളംവാങ്ങാൻ ഇറങ്ങിയപ്പോൾ
ആലുവ: നീങ്ങികൊണ്ടിരുന്ന ട്രെയിനിൽ കയറുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിൽ പെട്ട് വിദ്യാർഥി മരിച്ചു. ആലപ്പുഴ ആര്യാട് വടക്കേക്കര വീട്ടിൽ ജിബിൻ ഫിലിപ്പാണ് (21) മരിച്ചത്. ആലുവ റെയിൽവെ സ്റ്റേഷനിൽ വെള്ളിയാഴ്ച രാവിലെ രാവിലെ 8.30 ഓടെയായിരുന്നു ദാരുണസംഭവം.
കൊച്ചിയില്‍ ഫോട്ടോഗ്രാഫി വിദ്യാർഥിയാണ്. സുഹൃത്തുക്കളോടൊപ്പം തൃശൂരിലേക്ക് പോകുകയായിരുന്നു. മംഗലാപുരം ഭാഗത്തേക്കുള്ള ഏറനാട് എക്സ്പ്രസിൽനിന്ന് ആലുവ സ്റ്റേഷനില്‍ വെള്ളം വാങ്ങാനിറങ്ങിയ ജിബിന്‍ ട്രെയിന്‍ പോകുന്നത് കണ്ട് ഓടിക്കയറുകയായിരുന്നു. എന്നാല്‍, പിടിവിട്ട് പാളത്തിലേക്ക് വീണു. അപകടത്തിൽ കാൽപാദം അറ്റു പോയി. ശരീരമാസകലം ക്ഷതമേറ്റ യുവാവിനെ ഉടൻ ആർ.പി.എഫ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.