പ്രതി വിനീഷ്, കൊല്ലപ്പെട്ട ദൃശ്യ

പ്രണയം നിരസിച്ചതിന്​ 21കാരിയെ കുത്തിക്കൊന്നു; യുവാവ്​ അറസ്​റ്റിൽ, കുത്തേറ്റ സഹോദരി ഗുരുതരാവസ്ഥയിൽ

പെരിന്തൽമണ്ണ: പ്രണയം നിരസിച്ചതി​െൻറ പേരിൽ വീട്ടിൽ കയറി 21കാരിയെ കുത്തിക്കൊന്ന ​യുവാവ്​ അറസ്​റ്റിൽ. ഏലംകുളം പഞ്ചായത്തിൽ എളാട് യിൽ ചെമ്മാട്ടിൽ വീട്ടിൽ ബാലചന്ദ്ര​െൻറ മകൾ ദൃശ്യയാണ്​ (21) കുത്തേറ്റ് മരിച്ചത്. സഹോദരി ദേവശ്രീ (13) കുത്തേറ്റ്​ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പെരിന്തൽമണ്ണ മുട്ടുങ്ങൽ പൊതുവയിൽ കൊണ്ടപറമ്പ് വീട്ടിൽ വിനീഷ് വിനോദാണ്​ (21) പിടിയിലായത്​. വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് സംഭവം.

ബുധനാഴ്ച രാത്രി 9.30ഒാടെ പെരിന്തൽമണ്ണ ഊട്ടി റോഡിൽ ദൃശ്യയുടെ പിതാവ്​ ബാലചന്ദ്ര‍​െൻറ ഉടമസ്ഥതയിലുള്ള സി.കെ. ടോയ്സ് എന്ന വ്യാപാര സ്ഥാപനം കത്തിനശിച്ച്​ വൻ നഷ്​ടം സംഭവിച്ചിരുന്നു. സാധാരണ തീപിടിത്തമാണെന്നാണ്​ കരുതിയതെങ്കിലും കട കത്തിച്ചതിന്​ പിന്നിലും പ്രതി വിനീഷാണെന്ന് തെളിഞ്ഞു. കട കത്തിനശിച്ചതിനെത്തുടർന്ന്​ ബാലചന്ദ്രൻ വ്യാഴാഴ്ച രാവിലെ പെരിന്തൽമണ്ണ ടൗണിലായിരുന്ന സമയത്താണ്​ വിനീഷ്​ കൊലപാതകത്തിനായി ഏലംകുളത്തെത്തിയത്​. ബാലചന്ദ്ര​െൻറ ഭാര്യ ദീപ കുളിക്കാൻ പോയതായിരുന്നു.

വീടി​െൻറ കിടപ്പുമുറിയിലിട്ടാണ് ദൃശ്യയെ കുത്തിക്കൊലപ്പെടുത്തിയത്. ദേഹത്ത്​ 20ലേറെ മുറിവുകളുണ്ട്. ബഹളംകേട്ട് മുകൾ നിലയിൽനിന്നെത്തി തടയുന്നതിനിടെയാണ് ഇളയ സഹോദരി ദേവശ്രീക്ക് കുത്തേറ്റത്. കൃത്യം നടത്തിയ​ ശേഷം ഓ​ട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച വിനീഷിനെ ഡ്രൈവർ തന്ത്രപരമായി പൊലീസ്​ സ്​റ്റേഷനിലെത്തിക്കുകയായിരുന്നു. ജില്ല പൊലീസ് മേധാവി എസ്. സുജിത്ദാസ്, ഡിവൈ.എസ്.പി കെ.എം ദേവസ്യ, ഇൻസ്പെക്ടർ സജിൻ ശശി എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്തു.

പ്രണയം നിരസിച്ചതിലുള്ള വിരോധത്താൽ കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട ദൃശ്യയും ​​പ്രതി വിനീഷും പ്ലസ് ടുവിന് ഒരുമിച്ചായിരുന്നു പഠിച്ചിരുന്നത്​. വിവാഹം ചെയ്ത് നൽകണമെന്നാവശ്യപ്പെട്ട് ഒരു തവണ വിനീഷ് ബാലചന്ദ്രനെ സമീപിച്ചിരുന്നു. ദേവശ്രീയെ ശല്യം ചെയ്യുന്നത് സംബന്ധിച്ച പിതാവി​െൻറ പരാതിയിൽ നേരത്തേ വിനീഷ് വിനോദിനെ പൊലീസ് താക്കിത് ചെയ്​തതുമാണ്​. രണ്ട്​ മക്കളാണ് ബാലചന്ദ്രന്. മരിച്ച ദൃശ്യ ഒറ്റപ്പാലം നെഹ്റു കോളജിൽ എൽഎൽ.ബി മൂന്നാം വർഷ വിദ്യാർഥിനിയാണ്.

Tags:    
News Summary - 21-year-old stabbed to death for refusing love

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.