Posted On
date_range Updated On
date_range സംസ്ഥാനത്ത് മാസ്ക് ധരിക്കാതെ 20,214 പേർ; 55.63 ലക്ഷം രൂപ ഫൈൻ
തിരുവനന്തപുരം: കോവിഡ് വ്യാപനം 32,000 കവിഞ്ഞ സംസ്ഥാനത്ത്, 24മണിക്കൂറിനിടെ മാസ്ക് ധരിക്കാത്തതിന് 20214 പേർക്കെതിരെ കേസെടുത്തു. ഇന്നലെ ഇത് 15,011 ആയിരുന്നു.
സാമൂഹ്യ അകലം പാലിക്കാത്തതിന് 8,132 പേർക്കെതിരെയും കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്നലെ 5,162 പേർക്കെതിരെയാണ് ഈ ഇനത്തിൽ കേസെടുത്തത്. 55,63,600 രൂപ ഒറ്റ ദിവസം കൊണ്ട് പിഴ ഈടാക്കി.
രോഗവ്യാപനം തടയാൻ കഴിവതും എൻ 95 മാസ്ക് ധരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അല്ലെങ്കിൽ ഇരട്ട മാസ്ക് ധരിക്കുക. ഇക്കാര്യത്തിൽ സൂക്ഷ്മത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.