ജേക്കബ് തോമസിനെതിരെ വിമർശനവുമായി ഇ.പി. ജയരാജൻ

കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും അവധിയില്‍ പ്രവേശിച്ച ജേക്കബ് തോമസിനെതിരെ മുന്‍മന്ത്രി ഇ.പി ജയരാജന്‍. ബന്ധു നിയമന കേസുമായി ബന്ധപ്പെട്ടാണ് ഇ.പി ജയരാജന്‍റെ  വിമര്‍ശനങ്ങള്‍. ബന്ധുനിയമനം എന്നു പറയണമെങ്കില്‍ രക്തബന്ധം ഉണ്ടാകണം. താന്‍ ബന്ധുനിയമനം നടത്തിയിട്ടില്ല. ജേക്കബ് തോമസ് എന്ത് അടിസ്ഥാനത്തിലാണ് അത്തരത്തിലൊരു റിപ്പോര്‍ട്ട് നല്‍കിയതെന്ന് അറിയില്ല. ജേക്കബ് തോമസ് എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹത്തിന് അറിയില്ലെന്നും ജയരാജൻ പറഞ്ഞു.

വ്യവസായ മന്ത്രിയായിരിക്കെ ഇ.പി. ജയരാജൻ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി എംപിയുടെ മകന്‍ പി.കെ. സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈസസിന്‍റെ മാനേജിങ് ഡയറക്ടറായി നിയമിച്ചത് വിവാദമായിരുന്നു. ഇതോടെ നിയമന ഉത്തരവ് വ്യവസായ വകുപ്പ് പിൻവലിച്ചിച്ചു. തുടർന്നു സി.പി.എം സെക്രട്ടറിയേറ്റിന്‍റെ തീരുമാനപ്രകാരം ജയരാജൻ രാജിവെച്ചിരുന്നു.

Tags:    
News Summary - .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.