കായംകുളം: കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കത്തെിയ ഗര്‍ഭിണിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ ടെക്നീഷ്യന്‍ അറസ്റ്റില്‍. കൊല്ലം ഇരവിപുരം പട്ടത്താനം രമ്യ ഡെയിലില്‍ ആന്‍േറാ ആന്‍റണിയാണ് (58) അറസ്റ്റിലായത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഗര്‍ഭസ്ഥ ശിശുവിന്‍െറ ചലനം പരിശോധിക്കുന്ന ഉപകരണം നന്നാക്കാനായി എത്തിയതായിരുന്നു ഇയാള്‍. പ്രസവ വാര്‍ഡില്‍വെച്ച് മെഷീന്‍െറ പ്രവര്‍ത്തനക്ഷമത നോക്കുന്നതിനിടെയാണ് യുവതിയോട് അപമര്യാദയായി പെരുമാറിയത്.
ഒപ്പമുണ്ടായിരുന്ന ഡ്യൂട്ടി നഴ്സിനെ തന്ത്രപൂര്‍വം മാറ്റിയ ശേഷമായിരുന്നു മോശം പെരുമാറ്റം. നഴ്സ് ഉടന്‍ തിരികെ വന്നെങ്കിലും യുവതി പരാതി പറഞ്ഞില്ല. മാതാവിനോടാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഭര്‍ത്താവ് എത്തിയ ശേഷമാണ് ഡ്യൂട്ടി നഴ്സിനെ വിവരം അറിയിച്ചത്. ഇതോടെ ആശുപത്രി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസത്തെി യുവതിയുടെയും ആശുപത്രി അധികൃതരുടെയും മൊഴി രേഖപ്പെടുത്തിയപ്പോള്‍ ആന്‍റണിയെ സംബന്ധിച്ച കൃത്യവിവരങ്ങള്‍ ലഭിച്ചതാണ് അറസ്റ്റിന് സഹായകമായത്. ആശുപത്രി ഉപകരണങ്ങള്‍ നന്നാക്കാനായി ആന്‍റണിയാണ് സ്ഥിരമായി എത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.