കലബുറഗി റാഗിങ്: നാലു മലയാളി വിദ്യാര്‍ഥികളടക്കം ആറു പ്രതികള്‍

ബംഗളൂരു: കലബുറഗിയിലെ നഴ്സിങ് കോളജില്‍ മലയാളി വിദ്യാര്‍ഥിനി അശ്വതി റാഗിങ്ങിനിരയായ കേസില്‍  എസ്.ഐ.ടി കുറ്റപത്രം സമര്‍പ്പിച്ചു. ഇടുക്കി സ്വദേശികളായ ആതിര, കൃഷ്ണപ്രിയ, കൊല്ലം സ്വദേശി ലക്ഷ്മി,  കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ശില്‍പ ജോസ്, ഹോസ്റ്റല്‍ വാര്‍ഡന്‍ റൈസ ബീഗം, കോളജ് പ്രിന്‍സിപ്പല്‍ എസ്തര്‍ എന്നിവര്‍ക്കെതിരെയാണ് കലബുറഗി സെക്കന്‍ഡ് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
കലബുറഗി ഡിവൈ.എസ്.പി ഝാന്‍വിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അല്‍ഖമര്‍ നഴ്സിങ് കോളജിലെ ബി.എസ്സി നഴ്സിങ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായ അശ്വതിയെ മേയ് ഒമ്പതിന് ഹോസ്റ്റലില്‍ സീനിയര്‍ വിദ്യാര്‍ഥിനികള്‍ ക്രൂരമായി റാഗിങ്ങിനിരയാക്കിയെന്നാണ് കേസ്. ടോയ്ലറ്റ് ക്ളീനര്‍ ബലമായി കുടിപ്പിച്ചതുമൂലം ആന്തരികാവയങ്ങള്‍ക്ക് സാരമായി പരിക്കേറ്റിരുന്നു.  ആതിര, ലക്ഷ്മി എന്നിവര്‍  ജയിലിലാണ്. കൃഷ്ണപ്രിയ ജാമ്യത്തിലാണ്. നാലാംപ്രതി ശില്‍പയെ പിടികൂടാനായിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.