തിരുവനന്തപുരം: പ്രവര്‍ത്തന മികവ് കണക്കിലെടുത്ത് കളക്ടര്‍മാര്‍ക്ക് ഗ്രേഡിങ് ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കളക്ടര്‍മാരുടെയും വകുപ്പ് മേധാവികളുടേയും യോഗത്തിലാണ് പിണറായി വിജയൻ ഇക്കാര്യം അറിയിച്ചത്.
സര്‍ക്കാര്‍ പരിപാടികള്‍ വിജയിപ്പിക്കുന്നതും ഭൂമി ഏറ്റെടുക്കതും അടിസ്ഥാനമാക്കിയായിരിക്കും ഗ്രേഡിങ് രേഖപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കളക്ടര്‍മാർ ജനസമ്പര്‍ക്ക പരിപാടി നടത്തുകയും റവന്യൂ ഭൂമി കയ്യേറ്റങ്ങള്‍ തടയാന്‍ നടപടിയെടുക്കുകയും ചെയ്യണം. രാഷ്ട്രീയ സമ്മർദങ്ങൾക്ക് പൊലീസുകാർ വഴങ്ങരുതെന്നും മുഖ്യമന്ത്രി കൂടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.