90കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം; അയല്‍വാസി അറസ്റ്റില്‍


കടയ്ക്കല്‍: 90കാരിയെ വീടുകയറി ആക്രമിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ അയല്‍വാസി അറസ്റ്റില്‍. വെള്ളാര്‍വട്ടം കാറ്റാടിമൂട് കൃഷ്ണവിലാസത്തില്‍ ബാബു എന്ന വിജയകുമാറിനെയാണ് (62) കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ അതിക്രമിച്ച് കടക്കല്‍, മാനഭംഗശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്. തിരുവോണരാത്രി വിജയകുമാര്‍ തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് അര്‍ബുദബാധിതയായ വയോധികയുടെ പരാതി. സംഭവത്തെക്കുറിച്ച് ഇവര്‍ ബന്ധുക്കളോട് പറഞ്ഞെങ്കിലും ആരും പൊലീസില്‍ പരാതി നല്‍കിയില്ല. പിന്നീട് നാട്ടുകാരോട് വിവരം പറഞ്ഞതിനത്തെുടര്‍ന്നാണ് സംഭവം പുറത്തായത്. കടയ്ക്കല്‍ സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം ബുധനാഴ്ച രാവിലെ സ്ഥലത്തത്തെി ഇവരുടെ മൊഴി രേഖപ്പെടുത്തുകയും കടയ്ക്കല്‍ താലൂക്കാശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. വൈദ്യപരിശോധനയില്‍ അതിക്രമം നടന്നെന്ന് തെളിഞ്ഞെങ്കിലും ബലാത്സംഗം നടന്നില്ളെന്ന് കണ്ടത്തെി.

മനുഷ്യാവകാശ കമീഷനും സംസ്ഥാന വനിതാ കമീഷനും വിഷയത്തില്‍ ഇടപെടുകയും സ്വമേധയാ കേസ് എടുക്കുകയും ചെയ്തു. മനുഷ്യാവകാശ കമീഷന്‍ അംഗം എ.വി. എബ്രഹാം, വനിതാ കമീഷന്‍ അംഗം ഡോ. പ്രമീളാദേവി എന്നിവര്‍ താലൂക്കാശുപത്രിയിലത്തെി അന്വേഷണം നടത്തി. ഐ.ജി ഇ.ജെ. ജയരാജിനോട് സംഭവസ്ഥലം സന്ദര്‍ശിച്ച് ഒരാഴ്ചക്കകം വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശിച്ചു. എഫ്.ഐ.ആര്‍, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സമര്‍പ്പിക്കാനും കൊല്ലം റൂറല്‍ എസ്.പി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനും കമീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവിട്ടു. സംഭവം അന്വേഷിക്കാന്‍ റെയ്ഞ്ച് ഐ.ജി മനോജ് എബ്രഹാമിന്‍െറ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ചു. കൊല്ലം റൂറല്‍ എസ്.പി അജിതാബീഗം, പുനലൂര്‍ എ.സി.പി കാര്‍ത്തിക്, കടയ്ക്കല്‍ സി.ഐ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. 90കാരിക്കുപോലും ജീവിക്കാനാവാത്ത അവസ്ഥയാണുള്ളതെന്നും സംഭവം അതീവ ഗൗരവത്തോടെ കാണുമെന്നും വനിതാ കമീഷന്‍ അംഗം ഡോ. പ്രമീളാദേവി പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ, ദേശീയ സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍ എന്നിവരും വയോധികയെ സന്ദര്‍ശിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.