ട്രെയിന്‍ എന്‍ജിന് സമീപം തീ; നാട്ടുകാരുടെ ഇടപെടല്‍ ദുരന്തം ഒഴിവാക്കി

തിരൂര്‍: ട്രെയിന്‍ എന്‍ജിന് സമീപം തീപടരുന്നത് നാട്ടുകാര്‍ കണ്ടതിനാല്‍ വന്‍ ദുരന്തം ഒഴിവാക്കി. ചണ്ഡിഗഢ്-കൊച്ചുവേളി സമ്പര്‍ക്കകാന്തി എക്സ്പ്രസിന്‍െറ എന്‍ജിന്‍ ഭാഗത്താണ് തീ കണ്ടത്. രാവിലെ 9.30ഓടെയാണ് സംഭവം. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നീങ്ങിയതിന് ശേഷമാണ് തീയും പുകയും ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.

തീ കണ്ടതോടെ മുത്തൂരിലെ നാട്ടുകാര്‍ തിരൂര്‍ പൊലീസ് സ്റ്റേഷനിലും തിരൂര്‍ റെയില്‍വേ സ്റ്റേഷനിലും വിവരമറിയിക്കുകയായിരുന്നു. റെയില്‍വേ സ്റ്റേഷന്‍ അധികൃതര്‍ തിരുനാവായ സ്റ്റേഷന്‍ മാസ്റ്ററെ വിവരമറിയിക്കുകയും ട്രെയിന്‍ സ്റ്റേഷനില്‍ പിടിച്ചിടുകയും ചെയ്തു. തുടര്‍ന്ന്, ഷൊര്‍ണൂരില്‍നിന്ന് എന്‍ജിനീയര്‍മാര്‍ വന്ന് എന്‍ജിന്‍ മാറ്റി സ്ഥാപിച്ചാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്.

സംഭവത്തെതുടര്‍ന്ന് രണ്ട് മണിക്കൂറോളം യാത്ര വൈകി. നാട്ടുകാരുടെ സമയോചിത ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. എന്‍ജിന്‍ തകരാറാണ് തീയും പുകയും ഉയരാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.