സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്ന് തള്ളിയിട്ടതാണെന്ന്​ ഡോ. ഷെര്‍ലി വാസു

തൃശൂര്‍: സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്ന് തള്ളിയിട്ടതു തന്നെയാണെന്ന് തൃശുര്‍ മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടം വിദഗ്ധ ആയിരുന്ന ഡോ. ഷെര്‍ലി വാസു. ഗോവിന്ദച്ചാമി സൗമ്യയുടെ മേല്‍ ചെയ്ത ഓരോ ക്രൂരതയുടെയും അടയാളം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നുവെന്നും ഡോ. ഷെര്‍ലി വാസു വ്യക്​തമാക്കി. ട്രെയിനില്‍ നിന്നു ചാടുന്ന ഒരാള്‍ കൈകാല് മുട്ടുകള്‍ കുത്തി വീഴാനാണ് സാധ്യത. സൗമ്യയുടെ ശരീരത്തിലെ മുറിവുകള്‍ അത്തരത്തിലുള്ളവയല്ല. സൗമ്യ ഇടതു കവിള്‍ അടിച്ചാണ് വീണിരിക്കുന്നത്. സുപ്രീം കോടതിയില്‍ കേസ് വാദിക്കുന്നതിനു മുന്‍പ്സര്‍ക്കാര്‍ അഭിഭാഷകര്‍ തന്നോട് ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഡോ.ഷെര്‍ലി വാസു ആരോപിച്ചു.

 ട്രെയിനില്‍ നിന്ന് വീഴുന്നതിന് മുന്‍പ് സൗമ്യ അര്‍ദ്ധ ബോധാവസ്ഥയില്‍ എത്തിയിരുന്നു. മുടിയില്‍ കുത്തിപ്പിടിച്ച് ട്രെയിന്റെ വാതില്‍ പടിയില്‍ എന്നു കരുതാവുന്ന കഠിനമുള്ള വസ്തുവില്‍ ആറു തവണ നെറ്റി ഇടിപ്പിച്ചതിനെ തുടര്‍ന്നാണ് സൗമ്യക്ക് ബോധം നഷ്ടമായത്.

ട്രെയിനിന്റെ വാതിലില്‍ തല ശക്തിയായി ഇടിപ്പിച്ചതിന്റെ മുറിവുകളുണ്ടായിരുന്നുവെന്ന്​ മാത്രമല്ല കൈകള്‍ വാതിലിനിടയില്‍ അമര്‍ത്തി ക്ഷതമേല്‍പ്പിച്ചതിന്റെ മുറിവുകളും കണ്ടെത്തിയിരുന്നു. പാതി ബോധം നഷ്ടപ്പെട്ട സൗമ്യയെ ട്രെയിനില്‍ നിന്ന് താഴേക്ക് തള്ളിയിട്ടതാണെന്നു മുറിവുകള്‍ കണ്ടാലറിയാമെന്നും ഷെര്‍ലി വാസു പറഞ്ഞു.
 

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.