മൂന്നാര്‍: മുടങ്ങിക്കിടക്കുന്ന പള്ളിവാസല്‍ വിപുലീകരണ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഡിസംബറില്‍ പുനരാംരംഭിക്കുമെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതുമായി ബന്ധപ്പെട്ട് 29ന് തലസ്ഥാനത്ത് ഉദ്യോഗസ്ഥരുടെ യോഗം ചേരും.പദ്ധതി പ്രദേശം സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൈപ്പ്ലൈനുകള്‍ കടന്നുപോകുന്ന ഭാഗങ്ങളില്‍ കൈയേറ്റം ശ്രദ്ധയില്‍പെട്ടിട്ടില്ളെന്ന് മന്ത്രി പറഞ്ഞു. വകുപ്പിന്‍െറ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് നടപടിയെടുക്കും. കോടികള്‍ മുടക്കിയ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിക്കില്ല. ഏത് സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണെങ്കിലും പൂര്‍ത്തിയാക്കുകയാണ് എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ ലക്ഷ്യം. പൈപ്പ്ലൈനുകള്‍ അറ്റകുറ്റപ്പണി നടത്തും.
2006ല്‍ 250 കോടിയാണ് പദ്ധതിക്കായി സര്‍ക്കാര്‍ വകയിരുത്തിയത്. ഇതില്‍ 179 കോടി ചെലവഴിച്ചു. പൈപ്പ്ലൈനിന് വേണ്ടിയുണ്ടാക്കിയ തുരങ്കത്തില്‍ മണ്ണിടിഞ്ഞതോടെയാണ് സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിച്ചത്.
തുടര്‍ന്ന്, പൈപ്പ്ലൈനുകള്‍ കടന്നുപോകുന്ന ഭൂമി സ്വകാര്യ വ്യക്തികള്‍ കൈയടക്കി റിസോര്‍ട്ടുകള്‍ നിര്‍മിച്ചു. സര്‍ക്കാറിന്‍െറ കെടുകാര്യസ്ഥത മൂലം ഏക്കര്‍ കണക്കിന് ഭൂമിയാണ് സ്വകാര്യ വ്യക്തികളുടെ കൈയിലത്തെിയത്. പദ്ധതി പുനരാരംഭിക്കുമ്പോള്‍ വീണ്ടും ലക്ഷങ്ങള്‍ മുടക്കി ഭൂമി വാങ്ങേണ്ട അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.