കോട്ടയം: കെ.എം. മാണിയോട് വ്യക്തിവിരോധം തീര്‍ക്കാനാണ് വിജിലന്‍സ് ഡി.ജി.പി ജേക്കബ് തോമസ് ശ്രമിക്കുന്നതെന്ന് യൂത്ത്ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. തുറമുഖ വകുപ്പ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെതിരെ ലഭിച്ച പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടത്തെി വിജിലന്‍സ് അന്വേഷണത്തിന് ധനമന്ത്രിയായിരുന്ന കെ.എം. മാണി ശിപാര്‍ശ ചെയ്തു. ഇതിന്‍െറ വിരോധം തീര്‍ക്കാനാണ് ഇപ്പോള്‍ ജേക്കബ് തോമസ് ശ്രമിക്കുന്നത്. പി.സി. ജോര്‍ജുമായുള്ള ബന്ധവും മാണിക്കെതിരെ തിരിയാന്‍ കാരണമാണ്. തനിക്കെതിരെ ഉയര്‍ന്ന പരാതികള്‍ എ.ഡി.ജി.പിയായിരിക്കെ കീഴുദ്യോഗസ്ഥരെവെച്ച് ഡിപ്പാര്‍ട്മെന്‍റ്തല അന്വേഷണം നടത്തി ജേക്കബ് തോമസ് എഴുതിത്തള്ളുകയായിരുന്നു.
ഗവേഷണ പ്രബന്ധം പൂര്‍ത്തിയാക്കാനെന്ന വ്യാജേന ആറുമാസം അവധിവാങ്ങി കൊല്ലം ടി.കെ.എം കോളജില്‍ പ്രതിമാസം 1.65 ലക്ഷം രൂപ ശമ്പളത്തില്‍ ജോലി ചെയ്തുവെന്ന് ജേക്കബ് തോമസിനെതിരെ പരാതിയുണ്ടായിരുന്നു. ഈ രണ്ടുകേസും ഒഴിവാക്കുന്നതിനാണ് രമേശ് ചെന്നിത്തലയെ സ്വാധീനിച്ച് എ.ഡി.ജി.പിയായി ചുമതലയേറ്റത്. ഇക്കാലയളവില്‍ രണ്ടു പരാതിയും അദ്ദേഹം അട്ടിമറിച്ചു.
മാണിക്കെതിരായ കേസുകളില്‍ അമിതാവേശം കാണിക്കുകയും രാഷ്ട്രീയക്കാരെ പോലെ അന്വേഷണത്തെക്കുറിച്ച് പ്രസ്താവനയിറക്കുകയും ചെയ്യുന്ന ജേക്കബ് തോമസിനെയും ആരോപണവിധേയനായ എസ്.പി. സുകേശനെയും മാറ്റി പുതിയ അന്വേഷണസംഘത്തെ നിയമിക്കണമെന്നും സജി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.