തിരുവനന്തപുരം: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ആറ് ട്രെയിനുകള്‍ക്ക് തിരുവല്ല സ്റ്റേഷനില്‍ രണ്ട് മിനിറ്റ് താല്‍ക്കാലിക സ്റ്റോപ് അനുവദിച്ചതായി റെയില്‍വേ അറിയിച്ചു. 22659 കൊച്ചുവേളി-ഡറാഡൂണ്‍ എക്സ്പ്രസ് (നവംബര്‍ 18 മുതല്‍ ജനുവരി 13വരെ), 22660 ഡറാഡൂണ്‍-കൊച്ചുവേളി എക്സ്പ്രസ് (നവംബര്‍ 21മുതല്‍ ജനുവരി 16 വരെ), 22654 നിസാമുദ്ദീന്‍-തിരുവനന്തപുരം എക്സ്പ്രസ് (നവംബര്‍ 21മുതല്‍ ജനുവരി 16 വരെ), 22653 തിരുവനന്തപുരം-നിസാമുദ്ദീന്‍ എക്സ്പ്രസ് (നവംബര്‍ 19 മുതല്‍ ജനുവരി 14വരെ), 15905 കന്യാകുമാരി-ദിബ്രുഗഢ് എക്സ്പ്രസ് (നവംബര്‍ 17 മുതല്‍ ജനുവരി 19 വരെ), 15906 ദിബ്രുഗഢ്-കന്യാകുമാരി (നവംബര്‍ 19 മുതല്‍ ജനുവരി 14വരെ) എന്നീ ട്രെയിനുകള്‍ക്കാണ് താല്‍ക്കാലിക സ്റ്റോപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.