ബാബുവിന്‍റെ മുൻ പി.എ നന്ദകുമാറിനെ വിജിലന്‍സ് ചോദ്യംചെയ്തു

കൊച്ചി: മുന്‍ എക്സൈസ് മന്ത്രി കെ. ബാബുവിന്‍റെ  മുൻ പേഴ്സണൽ അസിസ്റ്റന്‍റ് നന്ദകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു. വിജിലന്‍സിന്‍റെ കൊച്ചിയിലെ ഓഫീസില്‍ വിളിച്ചു വരുത്തിയാണ് നന്ദകുമാറിനെ ചോദ്യംചെയ്തത്. ബാബുവിന്‍റെയും മക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ വിജിലന്‍സ് സംഘം കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിന് തുടര്‍ച്ചയായാണ് നടപടി.

നന്ദകുമാറിന്‍റെ സാമ്പത്തിക സ്രോതസിനെ കുറിച്ചു അന്വേഷണ സംഘം വിവരം ശേഖരിക്കുന്നുണ്ട്. ഇയാളുെട ഭാര്യയുടെ പേരില്‍ തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനവും അന്വേഷണ പരിധിയിൽവരും. ബന്ധുക്കൾ നടത്തിയിരുന്ന സ്ഥാപനം ഭാര്യ ഏറ്റെടുത്ത് നടത്തുകയായിരുന്നുവെന്നാണ് നന്ദകുമാര്‍ പറയുന്നത്.

അതേസമയം, ബാബുവിന്‍െറയും മക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെ പരിശോധന വിജിലന്‍സ് ഇന്ന് ആരംഭിക്കും. ബാബുവിന്‍െറ വീട്ടില്‍ നിന്ന് 30ഓളം രേഖകളും ബിനാമിയെന്ന് കരുതുന്ന ബാബുറാമിന്‍െറ വീട്ടില്‍നിന്ന് 85ഓളം രേഖകളും പിടിച്ചെടുത്തിരുന്നു. രേഖകളുടെ പരിശോധനക്ക് ശേഷം ചോദ്യംചെയ്യലും തുടരന്വേഷണവും ആരംഭിക്കാനാണ് വിജിലൻസ് തീരുമാനം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.