സമാധാന ശ്രമങ്ങള്‍ ഫലിക്കുന്നില്ല കണ്ണൂരില്‍ ഭീതിവിതച്ച് കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നു

കണ്ണൂര്‍: ജില്ലയില്‍ കൊലപാതക രാഷ്ട്രീയത്തിന്‍െറ വേരറുക്കാന്‍ സമാധാന ശ്രമങ്ങള്‍ക്കുമാകുന്നില്ളെന്നതിനു തെളിവായി കഴിഞ്ഞ ദിവസം തില്ലങ്കേരിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം. പയ്യന്നൂരിലെ കൊലപാതകങ്ങള്‍ക്കുശേഷം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി സമാധാനയോഗം ചേര്‍ന്ന് രണ്ടാഴ്ച തികയുന്നതിനു മുമ്പാണ് മറ്റൊരു കൊലപാതകത്തിനുകൂടി കണ്ണൂര്‍ സാക്ഷിയായത്.
എല്ലാ പൊലീസ് സ്റ്റേഷനുകളും കേന്ദ്രീകരിച്ച് പ്രാദേശികമായി സമാധാന യോഗങ്ങള്‍ നടത്തുമെന്നും പ്രാദേശിക നേതാക്കളെ പങ്കെടുപ്പിക്കുമെന്നും സര്‍വകക്ഷി യോഗത്തില്‍ തീരുമാനമുണ്ടായിരുന്നു. ഐകകണ്ഠ്യേനയാണ് യോഗത്തില്‍ പങ്കെടുത്ത പാര്‍ട്ടി നേതാക്കള്‍ ഇതുസംബന്ധിച്ച് ഉറപ്പു നല്‍കിയത്. ഇതനുസരിച്ചുള്ള സമാധാന യോഗങ്ങള്‍ ചേരുന്നതിനുള്ള തയാറെടുപ്പുകള്‍ക്കു പിന്നാലെയാണ് കൊലപാതകത്തിന് അരങ്ങൊരുങ്ങിയത്.
 രാഷ്ട്രീയ വൈരമാണ് കൊലപാതകത്തിന്‍െറ കാരണമെന്ന് പൊലീസ് നിഗമനത്തിലത്തെിയിട്ടുണ്ട്.  നേതാക്കള്‍ ഒരുമിച്ചാലും, താഴത്തേട്ടില്‍ ഭയവും ഭീതിയും നിലനില്‍ക്കുന്നുണ്ട്. ഇത് തണുപ്പിക്കുന്നതിനുള്ള ഊര്‍ജിതമായ ശ്രമങ്ങളുണ്ടാവുന്നില്ല. പ്രാദേശികമായി പാര്‍ട്ടികള്‍ക്ക് അണികളെ നിലനിര്‍ത്തുന്നതിനായി, അവരെ പ്രശ്നങ്ങളില്‍ തളച്ചിടുന്നതിനുള്ള ശ്രമങ്ങളാണ് സമാധാനത്തിന്‍െറ വിത്ത് വിതക്കുന്നതില്‍നിന്ന് പാര്‍ട്ടി നേതൃത്വങ്ങളെ വിലക്കുന്നതെന്ന്് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
കൊലപാതകങ്ങള്‍ക്കുശേഷം സാമൂഹിക മാധ്യമങ്ങളിലൂടെ കുറ്റകൃത്യത്തെ ന്യായീകരിക്കുന്നതിനും, കൊല്ലപ്പെട്ടയാള്‍ അത് അര്‍ഹിക്കുന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങളും അടുത്ത സംഘര്‍ഷത്തിനുള്ള വിത്തുകളാവുന്നുണ്ട്. പയ്യന്നൂര്‍ കൊലപാതകത്തിലും തില്ലങ്കേരി സംഭവത്തിലും രണ്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ അനുഭാവികളില്‍നിന്ന്  ഈ രീതിയില്‍ പ്രചാരണങ്ങളുണ്ടായി. തില്ലങ്കേരിയില്‍ കൊല്ലപ്പെട്ട വിനീഷിനെതിരെയും ഇന്നലെ ഇത്തരത്തില്‍ പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.