പെരിന്തല്‍മണ്ണ: സംസ്ഥാനത്തെ 48 ഗവ. പോളിടെക്നിക്കുകളില്‍ നിലവിലുള്ള സായാഹ്ന കോഴ്സുകള്‍ നിര്‍ത്തലാക്കാന്‍ നീക്കം. മേയില്‍ പ്രവേശനടപടികള്‍ ആരംഭിച്ച് ആഗസ്റ്റില്‍ ക്ളാസാരംഭിക്കുന്ന തരത്തിലാണ് നാല് വര്‍ഷമായി പോളിടെക്നിക്കുകളില്‍ ഈ കോഴ്സുകള്‍ നടത്തുന്നത്.
2012 ലാണ് ത്രിവത്സര സായാഹ്ന കോഴ്സാരംഭിച്ചത്. ആദ്യബാച്ച് പുറത്തിറങ്ങി. കോഴ്സ് നിര്‍ത്തലാക്കിയാല്‍ സര്‍ക്കാര്‍ സര്‍വിസിലുള്ളവരുടേതടക്കം നിരവധി പേരുടെ തുടര്‍പഠനാവസരമാണ് നഷ്ടപ്പെടുക.
പൊതുമരാമത്ത്, ജലസേചനം, വൈദ്യുതി ബോര്‍ഡ് തുടങ്ങിയ വകുപ്പുകളിലെ സാങ്കേതിക വിഭാഗങ്ങളില്‍ താഴത്തെട്ടില്‍ ജോലി ചെയ്യുന്നവര്‍ക്ക് ബന്ധപ്പെട്ട ട്രേഡില്‍ ഡിപ്ളോമ നേടാനുള്ള അവസരമാണ് ഇല്ലാതാകുകയെന്നാണ് പരാതി.നിലവില്‍ ഒരു സെമസ്റ്ററിന് 6500 രൂപ ഫീസീടാക്കുന്നതിനാല്‍ സര്‍ക്കാറിന് കാര്യമായ നഷ്ടമില്ല. പോളിടെക്നിക്കിലെ അധ്യാപകര്‍ക്ക് പുറമെ കൂടുതല്‍ ഗെസ്റ്റ് ലെക്ചറര്‍മാരെ നിയമിക്കുന്നതിനാല്‍, ബി.ടെക്, എം.ടെക് എന്നിവ കഴിഞ്ഞവര്‍ക്ക് വരുമാനത്തിനുള്ള അവസരവും ലഭിച്ചിരുന്നു.
നടപ്പ് അധ്യയനവര്‍ഷം കോഴ്സാരംഭിക്കാന്‍ നാലുമാസം മുമ്പ് പോളിടെക്നിക്ക് അധികൃതരില്‍ നിന്ന് അനുമതി ലഭിക്കേണ്ടതായിരുന്നു. തദ്ദേശസ്ഥാപന-നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ തിരക്ക് കഴിഞ്ഞാല്‍ പ്രവേശനടപടികളാരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പോളിടെക്നിക്കുകള്‍. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു നീക്കവുമില്ല. പുതിയ ബാച്ചിലേക്കുള്ള പ്രവേശ നടപടികളെക്കുറിച്ച് നിരവധി അന്വേഷണങ്ങളാണ് ദിവസവും പോളിടെക്നിക്കുകളിലത്തെുന്നത്. സ്വകാര്യ-സ്വാശ്രയ പോളികളിലും സായാഹ്ന കോഴ്സനുവദിച്ചിരുന്നു. വന്‍ തുക ഫീസീടാക്കി കോഴ്സ് നടത്തിയ ഇവര്‍ ഈ വര്‍ഷവും കോഴ്സാരംഭിക്കാനുള്ള നീക്കത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.