Posted On
date_range Updated On
date_range പടന്നക്കാട് മേൽപാലത്തിെൻറ ടോൾ പിരിവ് നിർത്തിവെക്കും
കാസർകോട്: കാസർകോട് ജില്ലയിലെ പടന്നക്കാട് റെയിൽവേ മേൽപാലത്തിലെ ടോൾ ഇന്ന് രാത്രി 12 മണി മുതൽ നിർത്തലാക്കിയതായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ അറിയിച്ചു. കേന്ദ്ര സർക്കാർ സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ള എല്ലാ ടോളുകളും നിർത്തലാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു. 2011 ഡിസംബറിലായിരുന്നു മേൽപാലം ഉദ്ഘാടനം ചെയ്തത്. മേൽപാലത്തിെൻറ ഉയർന്ന ടോൾ നിരക്ക് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകൾ നേരത്തെ രംഗത്ത് വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.