തലശ്ശേരി: ഭാര്യയെ ലോഡ്ജ് മുറിയില്‍ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയെന്ന കേസില്‍ സാക്ഷി മൊഴി രേഖപ്പെടുത്തിയ തൃശൂര്‍ സബ് ജഡ്ജി ടി.പി. അനില്‍ കുമാറിനെ അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി വിസ്തരിച്ചു. കണ്ണൂര്‍ കാട്ടാമ്പള്ളിയിലെ അമ്പന്‍ ഹൗസില്‍ രവീന്ദ്രന്‍െറ മകള്‍ രമ്യയെ (26) പയ്യന്നൂരിലെ എവറസ്റ്റ് ലോഡ്ജിലെ മുറിയില്‍ ഭര്‍ത്താവ് ഷമ്മികുമാര്‍ കൊലപ്പെടുത്തിയ കേസിലാണ് സബ് ജഡ്ജിയെ വിസ്തരിച്ചത്.
കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റായിരിക്കെ അനില്‍ കുമാറായിരുന്നു കേസിലെ നാല് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയത്. കോഴിക്കോട്, മംഗളൂരു വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരെ വിസ്തരിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹരജിയും കോടതി അനുവദിച്ചു.
വിചാരണക്കിടയില്‍, സംഭവ സമയത്ത് പ്രതി നാട്ടിലില്ളെന്ന വാദം പ്രതിഭാഗം ഉയര്‍ത്തിയതോടെയാണ് 2010 ജനുവരി 15ന് പ്രതി നാട്ടിലത്തെിയെന്നും കൊല നടത്തിയ ശേഷം 22ന് തിരിച്ചുപോയെന്നും തെളിയിക്കുന്നതിനായി രണ്ട് വിമാനത്താവളങ്ങളിലെയും ബന്ധപ്പെട്ട ഉദ്യാഗസ്ഥരെ വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യമുന്നയിച്ചത്. കൊല്ലപ്പെട്ട യുവതിയുടെ പിതാവ് രവീന്ദ്രന്‍, മാതാവ് പ്രഭാവതി, ലോഡ്ജിലെ സെക്യൂരിറ്റി ജീവനക്കാരന്‍, റൂം ബോയ് എന്നിവരുള്‍പ്പെടെ 16 സാക്ഷികളെ ഇതിനകം വിസ്തരിച്ചുകഴിഞ്ഞു. ആകെ 38 സാക്ഷികളാണുള്ളത്. രമ്യയുടെ ഭര്‍ത്താവ് കണ്ണൂര്‍ അഴീക്കോട്ടെ പാലോട്ട് വയലില്‍ ഷമ്മികുമാര്‍(40), മാതാവ് പത്മാവതി (70), സഹോദരന്‍ ലതീഷ് കുമാര്‍(58) എന്നിവരാണ് പ്രതികള്‍. 2010 ജനുവരി 22നാണ് കേസിനാസ്പദമായ സംഭവം. 2002 ജൂണ്‍ രണ്ടിനാണ് ഷമ്മികുമാറും രമ്യയും വിവാഹിതരായത്. ഈ ബന്ധത്തില്‍ മൂന്ന് മക്കളുണ്ട്. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. ടി.പി. ഹരീന്ദ്രനാണ് ഹാജരാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.