കനകമല അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയെന്ന് സംശയം –വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ പെരിങ്ങത്തൂരിലെ കനകമലയില്‍നിന്ന് ഐ.എസ് ബന്ധമാരോപിച്ച് അഞ്ച് ചെറുപ്പക്കാരെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ സംഘ്പരിവാറിന്‍െറ രാഷ്ട്രീയ അജണ്ട സംശയിക്കേണ്ടിയിരിക്കുന്നെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി.

ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംഭവത്തില്‍  ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്. കനകമലയില്‍ കെട്ടിടമായി ആകെയുള്ളത് ഒരു ആശ്രമം മാത്രമാണ്. സഞ്ചാരികള്‍ വന്നുപോകുന്ന സ്ഥലവുമാണത്. ലോക്കല്‍ പൊലീസിന് പോലും വിവരമില്ലാത്ത കനകമല വിഷയത്തില്‍ പ്രാദേശിക ബി.ജെ.പി നേതൃത്വം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

അറസ്റ്റ് നടന്ന സ്ഥലങ്ങളില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ വലിയ സാന്നിധ്യമുണ്ടായിരുന്നു. സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ പിടിമുറുക്കാന്‍ ഫെഡറല്‍ വ്യവസ്ഥകള്‍ മറികടന്ന് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നിഗൂഢ പരിശ്രമമാണ് ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ സംഭവങ്ങളുടെ സത്യാവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്താന്‍ സന്നദ്ധമാവണമെന്നും പാര്‍ട്ടി  സംസ്ഥാന എക്സിക്യൂട്ടിവ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.