തൊടുപുഴ: അണക്കെട്ട് സുരക്ഷിതമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനക്കെതിെര മുല്ലപ്പെരിയാര്‍ സമരസമിതി രക്ഷാധികാരി ഫാ. ജോയി നിരപ്പേല്‍. പുതിയ അണക്കെട്ട് േവണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കും. അണക്കെട്ടിന്‍റെ ആവശ്യകത മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ധരിപ്പിക്കാനാണ് സമിതിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന നിലപാടിലുറച്ചാണ് കേരളത്തിന്‍റെ നിയമ യുദ്ധങ്ങളെല്ലാം നടന്നത്‍. എന്നാല്‍, നിലവിലെ അണക്കെട്ട് സുരക്ഷിതമാണെന്ന സുപ്രീംകോടതി വിധി അംഗീകരിക്കുന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്. പുതിയ അണക്കെട്ട് എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല. പെരിയാര്‍ തീരവാസികളുടെ ആശങ്ക അതേ തീവ്രതയോടെ വീണ്ടും അവതരിപ്പിക്കും. തമിഴ്നാടുമായി ചര്‍ച്ച നടത്തുമെന്ന മുഖ്യമന്ത്രിയുടെ നിലപാടിന്‍റെ സ്വാഗതം ചെയ്യുന്നതായും ഫാ. ജോയി നിരപ്പേൽ മാധ്യമങ്ങളെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.