സിവില്‍ സര്‍വിസ് അഴിമതിമുക്തമാക്കാന്‍ മുന്നിട്ടിറങ്ങണം –വി.എസ്

മലപ്പുറം: സിവില്‍ സര്‍വിസ് അഴിമതിമുക്തമാക്കാന്‍ മുന്നിട്ടിറങ്ങണമെന്ന് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. കേരള എന്‍.ജി.ഒ യൂനിയന്‍ 53ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് കാര്യക്ഷമമായ സിവില്‍ സര്‍വിസ് എന്ന ലക്ഷ്യത്തിലേക്ക് മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരെയും എത്തിക്കാന്‍ കഴിയാത്തത് പരിമിതിയായി തുടരുന്നു. തിരുവനന്തപുരം ജില്ലയിലെ വില്ളേജ് ഓഫിസിന് നേരെയുണ്ടായ ആക്രമണം ഇതിന്‍െറ തെളിവാണ്. എല്‍.ഡി.എഫ് അഴിമതിമുക്ത ഭരണം കാഴ്ചവെക്കുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരും കടമ നിറവേറ്റണം.
 അഴിമതിയും സ്വജനപക്ഷപാതവും സ്ത്രീകള്‍ക്കെതിരായ ആക്രമണവും പതിവായതോടെ യു.ഡി.എഫ് ഭരണത്തെ കേരളം ചവിട്ടിപ്പുറത്താക്കുകയായിരുന്നു. സംഘ്പരിവാറിന് മേല്‍വിലാസമുണ്ടാക്കിക്കൊടുക്കുന്ന നെറികെട്ട രാഷ്ട്രീയമാണ് കോണ്‍ഗ്രസിന്‍േറത്. ശ്രീനാരായണ ദര്‍ശനങ്ങള്‍ അടിയറവെച്ച വെള്ളാപ്പള്ളി നടേശനെ കൂട്ടുപിടിച്ചാണ് സംഘ്പരിവാര്‍ വളരാന്‍ നോക്കുന്നത്. വാഗ്ദാനങ്ങളെല്ലാം ലംഘിച്ച് ലോകം ചുറ്റുകയാണ് നരേന്ദ്ര മോദിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്‍റ് പി.എച്ച്.എം. ഇസ്മായില്‍ അധ്യക്ഷത വഹിച്ചു.
സ്വാഗതസംഘം ചെയര്‍മാന്‍ പാലോളി മുഹമ്മദ്കുട്ടി, സി.പി.എം സംസ്ഥാന സമിതി അംഗം ടി.കെ. ഹംസ, ജില്ലാ സെക്രട്ടറി പി.പി. വാസുദേവന്‍, എ. ശ്രീകുമാര്‍, ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പി.എച്ച്.എം. ഇസ്മായില്‍ പ്രസിഡന്‍റ്, ടി.സി. മാത്തുക്കുട്ടി ജന. സെക്രട്ടറി
 കേരള എന്‍.ജി.ഒ യൂനിയന്‍ പി.എച്ച്.എം. ഇസ്മായിലിനെ പ്രസിഡന്‍റും ടി.സി. മാത്തുക്കുട്ടിയെ ജനറല്‍ സെക്രട്ടറിയുമായി തെരഞ്ഞെടുത്തു. ഇ. പ്രേംകുമാര്‍, ടി.സി. രാമകൃഷ്ണന്‍, സുജാത കൂടത്തിങ്കല്‍ (വൈസ് പ്രസി), കെ. സുന്ദരരാജന്‍, ടി.എം. ഗോപാലകൃഷ്ണന്‍, എന്‍. കൃഷ്ണപ്രസാദ് (സെക്ര), എസ്. രാധാകൃഷ്ണന്‍ (ട്രഷ) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
സെക്രട്ടേറിയറ്റംഗങ്ങള്‍: എ. അബ്ദുറഹീം, കെ.കെ. മോഹനന്‍, ടി.എം. ഹാജറ, എ.ജി. രാധാമണി, വി.കെ. ഷീജ, സി.കെ. ദിനേശ്കുമാര്‍, കെ. രാജചന്ദ്രന്‍, എസ്. സുശീല, എം.വി. ശശിധരന്‍, എസ്. അജയകുമാര്‍, സീമ എസ്. നായര്‍, കെ. വാമദേവന്‍.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.