തനിക്ക് ഉപദേശകരാകാം- പിണറായി

ന്യൂഡൽഹി: തനിക്ക് ഉപദേശകരാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വി.എസ്. അച്യുതാനന്ദൻ സർക്കാറിൻെറ ഉപദേശകനാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്ക് സത്യപ്രതിജ്ഞക്കിടെ വിഎസ് കുറിപ്പ് കൈമാറിയത് വാർത്തയായിരുന്നു. കാബിനറ്റ് റാങ്കോടെ സർക്കാരിന്റെ ഉപദേശകൻ, എൽ.ഡി.എഫ് ചെയർമാൻ, സി.പി.എം സംസ്‌ഥാന സെക്രട്ടേറിയറ്റിലേക്കു പുനഃപ്രവേശനം എന്നി മൂന്ന് ആവശ്യങ്ങളാണ്
കുറിപ്പിലുണ്ടായിരുന്നത്.

കാബിനറ്റ് റാങ്കോടെ ഉപദേശക പദവിയാണ് കേന്ദ്ര നേതൃത്വത്തിൻെറ പരിഗണനയിലുള്ളത്. ഇതിനു പിന്നാലെയാണ് ഉപദേശകരാകാം എന്ന പിണറായിയുടെ മറുപടി

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.