ഇന്നും നാല് ട്രെയിനുകള്‍ ഓടില്ല

പാലക്കാട്: ജങ്ഷന്‍ യാര്‍ഡിലെ സിഗ്നലിങ് പ്രവൃത്തി തുടരുന്നതിനാല്‍ വെള്ളിയാഴ്ചയും നാല് ട്രെയിനുകള്‍ ഓടില്ളെന്ന് റെയില്‍വേ ഡിവിഷനല്‍ ഓഫിസില്‍നിന്ന് അറിയിച്ചു. പാലക്കാട്- കോയമ്പത്തൂര്‍ മെമു, കോയമ്പത്തൂര്‍-പാലക്കാട് മെമു, ഷൊര്‍ണൂര്‍-കോയമ്പത്തൂര്‍ മെമു, കോയമ്പത്തൂര്‍-ഷൊര്‍ണൂര്‍ മെമു എന്നിവയാണ് ഇന്ന് ഓടാത്തത്. കണ്ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍ ഷൊര്‍ണൂര്‍ വരെയും കോയമ്പത്തൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ ഷൊര്‍ണൂരിനും കണ്ണൂരിനുമിടയിലുമാണ് ഓടുക. കോയമ്പത്തൂര്‍-മംഗളൂരു, മംഗളൂരു-കോയമ്പത്തൂര്‍ പാസഞ്ചര്‍ കോഴിക്കോടിനും മംഗളൂരുവിനും ഇടയിലാണ് ഓടുക. പാലക്കാട്-ഈറോഡ് മെമു, ഈറാഡ്-പാലക്കാട് മെമു എന്നിവ കോയമ്പത്തൂരിനും ഈറോഡുമിനുമിടയില്‍ സര്‍വിസ് നടത്തും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.