Posted On
date_range Updated On
date_range പിണറായിക്ക് തന്നോട് വ്യക്തി വിരോധമെന്ന് പി.സി ജോർജ്
കോട്ടയം: സി.പി.എം പി.ബി അംഗവും നിയുക്ത മുഖ്യമന്ത്രിയുമായ പിണറായി വിജയന് തന്നോട് വ്യക്തി വിരോധമാണെന്ന് പൂഞ്ഞാർ എം.എൽ.എ പി.സി ജോർജ്. അതിനാലാണ് എൽ.ഡി.എഫിൽ തന്നെ എടുക്കാത്തതെന്നും പി.സി ജോർജ് പറഞ്ഞു.
കേരളാ കോൺഗ്രസ്-എം ചെയർമാൻ കെ.എം മാണിയെ മുഖ്യമന്ത്രിയാക്കാൻ ശ്രമം നടന്നിരുന്നു. ഇതിന് എൽ.ഡി.എഫുമായി താൻ ചർച്ച നടത്തി. ഒരിക്കലും ചെയ്യാൻ പാടില്ലായിരുന്നു. ഇത് ഉമ്മൻചാണ്ടിയെ തന്‍റെ ശത്രുവാക്കി. തന്നെ യഥാർഥത്തിൽ ചതിച്ചത് മാണിയാണെന്നും പി.സി ജോർജ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.