മലപ്പുറം: മുസ്ലിം ലീഗ് നിയമസഭ കക്ഷി നേതാവായി പി.കെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു. പാര്‍ടി അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ ചേര്‍ന്ന നിയമസഭാംഗങ്ങളുടേയും സംസ്ഥാന ഭാരവാഹികളുടേയും യോഗത്തിലാണ് ഈ തീരുമാനം. നിയമസഭ കക്ഷി ഉപനേതാവായി എം.കെ മുനീറിനേയും പാര്‍ടി വിപ്പ് സ്ഥാനത്തേക്ക് ഇബ്രാഹീം കുഞ്ഞിനേയും തെരഞ്ഞെടുത്തു. ടി.എ അഹഹമ്മദ് കബീറായിരിക്കും നിയമസഭ കക്ഷി സെക്രട്ടറി.
നിയമസഭാംഗങ്ങള്‍ക്ക് പുറമെ ഇ.ടി മുഹമ്മദ് ബഷീര്‍, കെ.പി.എ മജീദ്, അബ്ദുസ്സമദ് സമദാനി, സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരും പങ്കെടുത്തു. ഈ മാസം 29ന് കോഴിക്കോട്ട് ചേരുന്ന പാര്‍ടി സംസ്ഥാന സമിതി യോഗം തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ ചര്‍ച്ചചെയ്യുമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.