Posted On
date_range Updated On
date_range കോളജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; 45 വിദ്യാര്‍ഥികൾ ആശുപത്രിയിൽ
തിരുവനന്തപുരം: വര്‍ക്കല അകത്തുമുറിയിലെ സ്വകാര്യ ദന്തല്‍ കോളജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. 45 വിദ്യാര്‍ഥികളെ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്ന വിദ്യാർഥികളില്‍ ആരുടെയും നില ഗുരുതരമല്ല. വര്‍ക്കല ശ്രീ ശങ്കര ദന്തല്‍ കോളജിലായിരുന്നു സംഭവം.
രണ്ടാഴ്ചയായി നിലവാരം കുറഞ്ഞ ഭക്ഷണമാണ് വിതരണം ചെയ്തിരുന്നതെന്ന് വിദ്യാർഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോളജ് ചെയര്‍മാനും പ്രിന്‍സിപ്പലിനും പരാതി നല്‍കിയിട്ടും നടപടി എടുത്തില്ലെന്ന് പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.