പത്തനംതിട്ട: ജില്ലയിൽ അഞ്ചു മണ്ഡലങ്ങളിൽ നാലിലും ഇടതുമുന്നണിക്ക് വിജയം. മന്ത്രി അടൂർ പ്രകാശ് വിജയിച്ച കോന്നി മണ്ഡലം മാത്രമാണ് യു.ഡി.എഫിന് ലഭിച്ചത്. ആറന്മുള, തിരുവല്ല, റാന്നി, അടൂർ മണ്ഡലങ്ങളിലാണ് എൽ.ഡി.എഫ് വിജയിച്ചത്. ആറന്മുളയിൽ മാധ്യമ പ്രവർത്തക വീണ ജോർജിെൻറ വിജയമാണ് ജില്ലയിൽ ഏറെ ശ്രദ്ധേയമായത്. കോൺഗ്രസിലെ അഡ്വ. കെ. ശിവദാസൻ നായരെയാണ് വീണ പരാജയപ്പെടുത്തിയത്.
തിരുവല്ലയിൽ ജനതാദളിലെ മാത്യു ടി. തോമസ്, റാന്നിയിൽ സി.പി.എമ്മിലെ രാജു എബ്രഹാം, അടൂരിൽ സി.പി.ഐലെ ചിറ്റയം ഗോപകുമാർ എന്നിവരാണ് എൽ.ഡി.എഫിൽ നിന്ന് വിജയിച്ചവർ. ആറന്മുളയിലെ ശിവദാസൻ നായർ മാത്രമാണ് തോറ്റ ഏക സിറ്റിങ് എം.എൽ.എ. ആറന്മുളയിൽ വിജയിക്കും എന്ന അവകാശവാദവുമായി മൽസരിച്ച ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. നിരവധി ആരോപണങ്ങൾക്ക് വിധേയനായ മന്ത്രി അടൂർ പ്രകാശ് അതിനെയെല്ലാം അതിജീവിച്ചാണ് കോന്നിയിൽ വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.