പുതിയ സ്റ്റാന്‍റില്‍ ബസ് ജീവനക്കാരും പോലിസും തമ്മില്‍ സംഘര്‍ഷം

കോഴിക്കോട്: ബസ് ട്രാക്കിലിട്ട് റിപ്പയര്‍ ചെയ്യുന്നത് ചോദ്യം ചെയ്ത പോലിസും ബസ് ജീവനക്കാരും തമ്മില്‍ സംഘര്‍ഷം. വ്യാഴാഴ്ച ഉച്ചക്ക് 2.30ന് കോഴിക്കോട് പുതിയ സ്റ്റാന്‍ഡിലാണ് സംഭവം. ബസ് ജീവനക്കാരുമായി ഉണ്ടായ അടിപിടിയില്‍ പരിക്കേറ്റ് രണ്ട് പോലിസുകാരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് ജീവനക്കാരെ കസ്റ്റഡിയിലെടുത്ത് ജാമ്യത്തില്‍ വിട്ടയച്ചു.


പുതിയ സ്റ്റാന്‍റില്‍ തൃശൂര്‍ റൂട്ടിലോടുന്ന ബസുകള്‍ നിര്‍ത്തിയിടുന്ന ട്രാക്കിന് പിറകില്‍ ബസിന്‍െറ താല്‍കാലിക റിപ്പയറിങ്ങിനായി രണ്ട് ട്രാക്കുകള്‍ ഒഴിച്ചിട്ടുണ്ട്. ഇവിടെ രണ്ട് ബസുകള്‍ക്കു പകരം ഒട്ടേറെ ബസുകള്‍ നിര്‍ത്തിയിട്ട് സ്റ്റാന്‍ഡില്‍ കുരുക്കുന്നുണ്ടാകുന്നത് പതിവാണ്.

തൃശൂര്‍ റൂട്ടിലോടുന്ന അമ്പാടി ബസിന്‍െറ ടയറുകള്‍ അഴിച്ച് റിപ്പയറിങ് നടത്തുന്നത് ചോദ്യം ചെയ്ത കസബ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ജയരാജിനെ ബസ് ജീവനക്കാര്‍ മര്‍ദിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. സംഘര്‍ഷത്തില്‍ ഹോംഗാര്‍ഡ് സുരേന്ദ്രനും പരിക്കേറ്റിട്ടുണ്ട്.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.