തെരഞ്ഞെടുപ്പ്: ധീവരസഭക്ക് ശരിദൂരസിദ്ധാന്തം

കൊച്ചി: തെരഞ്ഞെടുപ്പില്‍, സഹായിച്ചവരെ സഹായിക്കുകയെന്ന മൂല്യാധിഷ്ഠിത -പ്രശ്നാധിഷ്ഠിത ശരിദൂര സിദ്ധാന്തവുമായി ധീവരസഭ. ഇരുമുന്നിണിയും എന്‍.ഡി.എയും  ഇതര സാമുദായിക വിഭാഗങ്ങള്‍ക്ക്  അമിതമായി സ്ഥാനാര്‍ഥിത്വം നല്‍കിയപ്പോള്‍ 49 നിയമസഭാ മണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ള ഇരുപത്ലക്ഷം വരുന്ന ധീവര സമുദായത്തില്‍പെട്ടവരെ അവഗണിച്ചതിനാല്‍ പ്രതിഷേധം രേഖപ്പെടുത്തിയാണ് നിലപാട് പ്രഖ്യാപിച്ചത്. ധീവര സഭയോടും ധീവര സമുദായത്തോടും  മത്സ്യത്തൊഴിലാളികളോടുമുള്ള നിലപാട് പരിഗണിച്ചാണ്  ശരിദൂരം സ്വീകരിച്ചതെന്ന് ഭാരവാഹികള്‍  പറഞ്ഞു.

ധീവര സമുദായത്തിന് യു.ഡി.എഫ് സര്‍ക്കാര്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, മത്സ്യത്തൊഴിലാളി പ്രശ്നങ്ങളില്‍ ഇടതുമുന്നണി സര്‍ക്കാര്‍ താല്‍പര്യംകാട്ടിയിട്ടില്ല. അതേസമയം, ധീവര സഭക്കെതിരായ സമീപനം സ്വീകരിക്കുന്ന സ്ഥാനാര്‍ഥികളെ സഹായിക്കരുതെന്നാണ് തീരുമാനമെന്നും സംസ്ഥാന ട്രഷറര്‍ പി.കെ. സുധാകരന്‍, സെക്രട്ടറി സി.കെ. സോമന്‍, ജില്ലാ പ്രസിഡന്‍റ് കെ.കെ. തമ്പി തുടങ്ങിയവര്‍  പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.