Posted On
date_range Updated On
date_range ജിഷയുടെ അമ്മയുടെ മൊഴിയെടുത്തു
കൊച്ചി: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. രാവിലെ 9 മണിയോടെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ വനിതാ സെൽ സി.ഐ രാധാമണിയുടെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. അനാരോഗ്യം മൂലം ഇവരുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിരുന്നില്ല. സാഹചര്യത്തെളിവുകൾ ബലപ്പെടുത്തുന്നതിനും സഹോദരി ദീപ, അയൽക്കാർ എന്നിവരുടെ മൊഴികൾ സാധൂകരിക്കുന്നതിനും വേണ്ടിയാണ് രാജേശ്വരിയുടെ മൊഴിയെടുത്തത്.
രണ്ടുദിവസത്തിനുള്ളിൽ പ്രതിയെ കണ്ടെത്താനാകുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. അടുത്തദിവസങ്ങളിൽ തന്നെ പ്രതിയെ സംബന്ധിച്ച സൂചന പുറത്തുവിടും. തെളിവുകൾ ശേഖരിക്കുന്നതിന്റെ അവസാനഘട്ടത്തിലാണെന്നും വിവിധ മൊഴികൾ ഒത്തുനോക്കി വിലയിരുത്തേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.