Posted On
date_range Updated On
date_range ജിഷ വധം: അന്വേഷണത്തിൽ പുരോഗതിയുണ്ടെന്ന് ഡി.വൈ.എസ്.പി
കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകത്തിന്‍റെ അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്ന് അന്വേഷണസംഘത്തലവന്‍ ഡി.വൈ.എസ്.പി ജിജിമോന്‍. ചില കാര്യങ്ങളെ സംബന്ധിച്ച് പൊലീസിനു കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. പല ദിശയിലും അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിയ ഡി.വൈ.എസ്.പി ജിജിമോന്‍ ജിഷയുടെ അമ്മ, സഹോദരി ദീപ എന്നിവരുമായി സംസാരിച്ചു.
ജിഷയുടെ കൊലപാതകിയുടേതെന്നു കരുതുന്ന പുതിയ രേഖാചിത്രം അന്വേഷണസംഘം തയാറാക്കിയിരുന്നു. എന്നാല്‍, ഇത് പൊലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം ജിഷയുടെ വീട്ടില്‍നിന്നു ലഭിച്ച വിരലടയാളം പൊലീസ് കസ്റ്റഡിയിലുള്ളവരുടെ വിരലടയാളവുമായി യോജിക്കുന്നില്ലെന്നും കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.