ജലസംഭരണിയില്‍ വിഷം; 3000 കോഴികള്‍ ചത്തു


ഒല്ലൂര്‍: വിഷം കലര്‍ന്ന വെള്ളം കുടിച്ച് വെട്ടുകാട് ഏഴാംകല്ലിലെ കോഴിഫാമില്‍ 3000 കോഴികള്‍ ചത്തു. ഫാമിന്‍െറ ജലസംഭരണിയില്‍ സ്ഥലമുടമ വിഷം കലര്‍ത്തിയതാണെന്ന് സംശയിക്കുന്നു. ഇയാള്‍ ഒളിവിലാണ്. ചാലാംപാടം പുത്തന്‍പുരക്കല്‍ ബെന്നിയുടേതാണ് ഫാം. ഇയാളുടെ വീടിനോട് ചേര്‍ന്ന ഫാം ഞായറാഴ്ച പുലര്‍ച്ചെ തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.
നാശം ഉണ്ടായിട്ടില്ല. ഞായറാഴ്ച രാവിലെ ഫാമിലെ ജീവനക്കാര്‍ കോഴികള്‍ക്ക് വെള്ളം കൊടുത്ത് രണ്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് കോഴികള്‍ ചാവാന്‍ തുടങ്ങിയത്. ഇതോടെ കോഴികള്‍ക്ക് വെള്ളം കൊടുക്കുന്നത് നിര്‍ത്തി. 5000 കോഴികള്‍ ഇതിനകം വെള്ളം നല്‍കി കഴിഞ്ഞിരുന്നു. ഇവര്‍ ബെന്നിയെ അറിയിച്ച് ഇയാള്‍ എത്തുമ്പോഴും കോഴികള്‍ ചത്ത് വീണുകൊണ്ടിരിക്കുകയായിരുന്നു. പിന്നീട് ജലസംഭരണി പരിശോധിച്ച് വിഷം കലര്‍ന്നത് സ്ഥിതീകരിച്ചു. ഇതേ സംഭരണിയില്‍നിന്നും മൂന്ന് വീട്ടുകാരും വെള്ളം ഉപയോഗിക്കുന്നുണ്ട്. ഇവര്‍ സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വൈകീട്ട് വീട്ടില്‍ തിരിച്ചത്തെിയതോടെയാണ് സംഭവം ഇവര്‍ അറിയുന്നത്.
ഫാം നില്‍ക്കുന്ന സ്ഥലത്തിന്‍െറ ഉടമസ്ഥനുമായി ബെന്നിക്ക് നേരത്തെ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച് കോടതിയില്‍ കേസും നിലനില്‍ക്കുന്നുണ്ട്. ഇതില്‍ സ്ഥലം ഉടമക്ക് പ്രതികൂലവിധി വന്നതാണ് പ്രകോപനത്തിന് കാരണം എന്ന് സംശയിക്കുന്നു. 14,000ത്തോളം കോഴികളെ ഇവിടെ വളര്‍ത്തുന്നുണ്ട്. ഇനിയും കൂടുതല്‍ കോഴികള്‍ ചാവാനാണ് സാധ്യത. സംഭവം സംബന്ധിച്ച് ബെന്നി, ഒല്ലൂര്‍ പൊലീസ് പരാതി നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.