കോര്‍പ്പറേറ്റ് വിഭവ ചൂഷണത്തിനും പാരിസ്ഥിതിക തകര്‍ച്ചക്കും വഴിയൊരുക്കുന്ന ഇന്നത്തെ വികസന നയങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാണിച്ചും ബദല്‍ വികസന സമീപനങ്ങള്‍ അവതരിപ്പിച്ചും ‘നിലനില്‍പ്പിന്‍റെ മാനിഫെസ്റ്റോ’ പുറത്തിറങ്ങി. കേരളത്തിലെ വിവിധ ജനകീയ സമരങ്ങളും പരിസ്ഥിതി സാമൂഹിക പ്രസ്ഥാനങ്ങളും കൂടിച്ചേര്‍ന്ന് തയ്യറാക്കിയ മാനിഫെസ്റ്റോയുടെ പ്രകാശനം കേരളത്തിലെ പത്ത് ജില്ലകളില്‍ മെയ് 5ന് നിര്‍വഹിക്കപ്പെട്ടു.
2016 ഏപ്രില്‍ 23, 24 തീയതികളിലായി കോഴിക്കോട് വച്ച് നടന്ന ‘പുറന്തള്ളല്‍ വികസനത്തിന് ഒരറുതി, ജനകീയ വികസനത്തിന് ഒരു മാനിഫെസ്റ്റോ: സമരകേരളം കൂടിയിരിക്കുന്നു’ എന്ന പരിപാടിയില്‍ നടന്ന ചര്‍ച്ചകളിലൂടെയാണ് മാനിഫെസ്റ്റോ പൂര്‍ത്തിയാക്കിയത്. ‘നിലനില്‍പ്പിന്‍റെ മാനിഫെസ്റ്റോ’ എന്ന പേരില്‍ കേരളീയ സമൂഹത്തിന്‍റെ മുന്നില്‍ തുടര്‍ സംവാദങ്ങള്‍ക്കായി ഈ മാനിഫെസ്റ്റോ വെക്കുകയാണെന്നും കേരളത്തിലെ ജനകീയ സമരങ്ങളും പരിസ്ഥിതി, രാഷ്ട്രീയ, സാമൂഹിക, മനുഷ്യാവകാശ പ്രവര്‍ത്തകരും ഉന്നയിക്കുന്ന സുപ്രധാന വിഷയങ്ങള്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ അടിയന്തരമായി പരിഗണിക്കപ്പെടേണ്ടതുണ്ടെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
കൃഷി, ഭക്ഷ്യസ്വരാജ്, ഭൂവിനിയോഗം, ഭൂപ്രശ്നം, ഊര്‍ജ്ജം, വ്യവസായം, വ്യവസായ മലിനീകരണം, തൊഴില്‍, ആരോഗ്യം, വിഭവസംരക്ഷണം, നഗരവല്‍ക്കരണം, വിദ്യാഭ്യാസം, സാമൂഹ്യനീതി, ഗതാഗതം, ജനാധികാരം, ഭരണനവീകരണം തുടങ്ങി നിരവധി മേഖലകളില്‍ അടിയന്തരമായി നടത്തേണ്ട ഇടപെടലുകളെ സംബന്ധിച്ച ബദല്‍ സമീപനങ്ങള്‍ മാനിഫെസ്റ്റോ മുന്നോട്ടുവെക്കുന്നു. പ്രകൃതിയും മനുഷ്യനും നേരിട്ടുകൊണ്ടിരിക്കുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉന്നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാനിഫെസ്റ്റോയുടെ പ്രകാശനം കേരളത്തിലെ വിവിധ ജില്ലകളില്‍ നിര്‍വഹിച്ചത്.
മാനിഫെസ്റ്റോ മുഴുവന്‍ വായിക്കാനായി ഈ ലിങ്ക് ക്ളിക്ക് ചെയ്യുക
http://goo.gl/lSaFq2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.