വര്‍ക്കല പീഡനം: മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: വര്‍ക്കലയില്‍ നഴ്സിങ് വിദ്യാര്‍ഥിനിയെ കൂട്ടംചേര്‍ന്ന് പീഡിപ്പിച്ച മൂന്നുപ്രതികളും അറസ്റ്റില്‍. വര്‍ക്കല  താഴേ വെട്ടൂര്‍ ഒസാക്കുടി സഫീര്‍ (25), ആശാന്‍മുക്ക് വാഴവിളവീട്ടില്‍ സൈജു (21), ചിലക്കൂര്‍ കാട്ടുവിള റാഷിദ് (20) എന്നിവരാണ് പിടിയിലായതെന്ന് തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ. ഷെഫീന്‍ അഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒന്നും രണ്ടും പ്രതികളായ സഫീറും സൈജുവും സംഭവശേഷം മംഗലാപുരത്തേക്കും തുടര്‍ന്ന് ബംഗളൂരുവിലേക്കും കടന്നിരുന്നു.
ഇവിടെ ഒളിത്താവളം കണ്ടത്തൊനുള്ള ശ്രമം വിജയിച്ചില്ല. മൊബൈല്‍ ഫോണ്‍ സിഗ്നല്‍ പിന്തുടര്‍ന്ന് അന്വേഷണ സംഘം ബംഗളൂരുവിലത്തെിയതറിഞ്ഞ് ഇരുവരും ട്രെയിനില്‍ കേരളത്തിലേക്ക് മടങ്ങി. അങ്കമാലി റെയില്‍വേ സ്റ്റേഷനിലത്തെിയ ഇരുവരും വലയിലാകുമെന്ന് ഉറപ്പായതോടെ ട്രെയിനില്‍നിന്ന് ഇറങ്ങിയോടി. പൊലീസ് പിന്തുടര്‍ന്ന് ആലുവയില്‍നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൂന്നാം പ്രതി റാഷിദിനെ ചടയമംഗലത്തുനിന്നാണ് പിടികൂടിയത്.
മൊബൈല്‍ ഫോണിലൂടെ സുജിത്ത് എന്ന പേരില്‍ പരിചയപ്പെട്ട സഫീര്‍ മേയ് മൂന്നിന് പെണ്‍കുട്ടിയെ വര്‍ക്കലയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വര്‍ക്കലയിലത്തെിയ പെണ്‍കുട്ടിയെ സൈജുവിന്‍െറ ഓട്ടോയില്‍ സഫീര്‍ കൊല്ലത്തേക്ക് കൊണ്ടുപോയി. സിനിമ കാണാന്‍ പദ്ധതിയിട്ടെങ്കിലും നടന്നില്ല. കാപ്പില്‍, പരവൂര്‍ എന്നിവിടങ്ങളില്‍ കറങ്ങിയശേഷം വൈകീട്ട് വര്‍ക്കലക്ക് മടങ്ങി. മടക്കയാത്രയില്‍ പനയറ കുന്നത്തുമലയില്‍ എത്തിച്ച് ആദ്യം സഫീറും പിന്നീട് സൈജുവും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. തുടര്‍ന്ന് സഫീര്‍ റാഷിദിനെ വിളിച്ചുവരുത്തി. പെണ്‍കുട്ടിയെ ആറ്റിങ്ങലില്‍ കൊണ്ടുവിടണമെന്ന് പറഞ്ഞ് സഫീറും സൈജുവും റാഷിദ് വന്ന ബൈക്കില്‍ രക്ഷപ്പെട്ടു. റാഷിദ് അയന്തി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഓട്ടോയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. കുട്ടി ബഹളംവെച്ചതോടെ നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടു.
തുടര്‍ന്ന് ലെവല്‍ക്രോസിനുസമീപം ഓട്ടോ ഉപേക്ഷിച്ച് റാഷിദും കടന്നു. നാട്ടുകാര്‍ അറിയിച്ചതിനെതുടര്‍ന്ന് പൊലീസ് എത്തിയാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്. സഫീര്‍ വര്‍ക്കലയിലെ മൈക്രോഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരനും റാഷിദ് ഓട്ടോഡ്രൈവറുമാണ്. കല്ലമ്പലം, വര്‍ക്കല, പാരിപ്പള്ളി, നെടുമങ്ങാട് സ്റ്റേഷനുകളില്‍ വാഹന മോഷണക്കേസുകളില്‍ പ്രതിയാണ് സൈജു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.