Posted On
date_range Updated On
date_range മുഖ്യ വിവരാവകാശ കമീഷണറായി വിന്‍സന്‍ എം പോള്‍ ചുമതലയേറ്റു
തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യ വിവരാവകാശ കമീഷനറായി വിന്‍സന്‍ എം.പോള്‍ ചുമതലയേറ്റു. രാജ്ഭവനില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. സിബി മാത്യൂസ് സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് വിന്‍സന്‍ എം.പോള്‍ ചുമതലയേറ്റത്.
വിന്‍സന്‍ എം. പോളിനെ മുഖ്യ വിവരാവകാശ കമീഷണറായി നിയമിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരടങ്ങിയ സമിതി ഗവര്‍ണറോട് ശിപാര്‍ശ ചെയ്തിരുന്നു. സമിതി അംഗമായ വി.എസ്. അച്യുതാനന്ദന്‍െറ വിയോജനക്കുറിപ്പോടെയാണ് നിയമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.