റിമി ടോമിയുടേതടക്കം പ്രമുഖരുടെ വീടുകളില്‍ ആദായനികുതി റെയ്ഡ്

കൊച്ചി: ഗായികയും ടി.വി അവതാരകയുമായ റിമി ടോമിയുടേതടക്കം പ്രമുഖരുടെ വീടുകളില്‍ ആദായനികുതി വകുപ്പിന്‍െറ പരിശോധന. റിമിയുടെ കൊച്ചി ഇടപ്പള്ളിയിലെ വീട്ടില്‍ വ്യാഴാഴ്ച രാവിലെ ആരംഭിച്ച റെയ്ഡ് വൈകുന്നേരം വരെ നീണ്ടു. പ്രവാസി വ്യവസായി മഠത്തില്‍ രഘു, സുപ്രീകോടതി അഭിഭാഷകന്‍ വിനോദ് കുട്ടപ്പന്‍ എന്നിവരുടെ വീടുകളിലും ആദായനികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി.
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിദേശത്തുനിന്ന് വന്‍തോതില്‍ കള്ളപ്പണം എത്തുന്നതായ സൂചനയുടെ അടിസ്ഥാനത്തിലാണ് പരിശോധന. ഇവരുടെ ആദായനികുതി റിട്ടേണുകളിലെ കണക്കുകളും യഥാര്‍ഥ വരുമാനവും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നും ആദായനികുതി വകുപ്പ് വിലയിരുത്തിയിട്ടുണ്ട്. പല സംഘങ്ങളായി തിരിഞ്ഞ് വീടുകളും ഓഫീസുകളുമടക്കം പത്തു കേന്ദ്രങ്ങളിലാണ് വ്യാഴാഴ്ച ആദായനികുതി ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്.
വിദേശത്ത് കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിന് ലഭിക്കുന്ന പ്രതിഫലം രേഖകളില്ലാതെ കടത്തുണ്ടെന്ന ആക്ഷേപമാണ് റിമിയുടെ വീട്ടിലെ റെയ്ഡിന് കാരണമായത്. വിദേശ പരിപാടികളുടെ മറവില്‍ കള്ളപ്പണ ഇടപാടുകള്‍ നടക്കുന്നുവെന്ന വിവരങ്ങളും ആദാവകുപ്പിന് ലഭിച്ചു. വിദേശ രാജ്യങ്ങളില്‍ സ്ഥിരമായി സ്റ്റേജ് പരിപാടികളില്‍ റിമി പങ്കെടുക്കുന്നുണ്ട്.
അതേസമയം, മറ്റിടങ്ങളിലെ റെയ്ഡുമായി റിമി ടോമിയുടെ വീട്ടിലെ പരിശോധനക്ക് ബന്ധമില്ളെന്ന് ആദായനികുതി ഡയറക്ടര്‍ അറിയിച്ചു. റിമിയുടെ വീട്ടിലും തൊട്ടടുത്ത സഹോദരന്‍െറ വസതിയിലും പരിശോധന നടന്നു. ആദായനികുതി ഉദ്യോഗസ്ഥര്‍ റെയ്ഡിനത്തെുമ്പോള്‍ റിമി വീട്ടില്‍ ഉണ്ടായിരുന്നില്ല. വൈകുന്നരം റിമി സ്ഥലത്തത്തെിയശേഷം സംഘം കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
അതേസമയം, അഡ്വ. വിനോദ് കുട്ടപ്പന്‍, മഠത്തില്‍ രഘു എന്നിവരുടെ വീടുകളില്‍ നടത്തിയ റെയ്ഡിന് പരസ്പര ബന്ധമുണ്ട്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന്‍െറ ഉറവിടം തേടിയാണ് രഘുവിന്‍െറ കൊല്ലത്തെയും വിനോദിന്‍െറ തിരുവനന്തപുരത്തെയും വീട്ടില്‍ റെയ്ഡ് നടത്തിയത്.
രാഷ്ട്രീയ നേതാക്കളെയും സമൂഹത്തിലെ ഉന്നതരെയും പങ്കെടുപ്പിച്ച് വിനോദ് കുട്ടപ്പന്‍ മക്കളുടെ വിവാഹ മാമാങ്കം നടത്തിയത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. വിനോദിന്‍െറ മകന്‍ വിവാഹം ചെയ്തിരിക്കുന്നത് പ്രവാസി മലയാളി വ്യവസായിയായ മഠത്തില്‍ രഘുവിന്‍െറ മകളെയാണ്. കൊല്ലം ജില്ലയില്‍ നിരവധി ശാഖകളുള്ള മഠത്തില്‍ ഫിനാന്‍സ് എന്ന പണമിടപാട് സ്ഥാപനം ഇയാളുടേതാണ്. വിവാഹത്തത്തെുടര്‍ന്ന് വിനോദ് കുട്ടപ്പന്‍െറ സാമ്പത്തിക സ്രോതസ്സുകള്‍ ആദായനികുതി വകുപ്പ് ഇന്‍റലിജന്‍സ് വിഭാഗത്തിന്‍െറ നിരീക്ഷണത്തിലായിരുന്നു.
ഇതിനിടെ, അടൂര്‍ സ്വദേശിയായ പ്രവാസി വ്യവസായി ജോണ്‍ ഗീവര്‍ഗീസ് കുരുവിളയുമായി വിനോദ് നടത്തിയ സാമ്പത്തിക ഇടപാടുകള്‍ ആദായനികുതി വകുപ്പിന്‍െറ ശ്രദ്ധയില്‍പെട്ടു. നെടുമങ്ങാട് നൈറ്റിങ്ഗേല്‍ കോളജ് ഓഫ് നഴ്സിങ് എന്ന സ്ഥാപനം ജോണ്‍ ഗീവര്‍ഗീസ് കുരുവിളക്ക് കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട് കണക്കില്‍പെടാത്ത വന്‍ പണമിടപാട് നടന്നതായി കണ്ടത്തെി. കോളജ് കൈമാറ്റവുമായി ബന്ധപ്പെട്ട് വിദേശത്തുനിന്ന് വന്ന പണം ഉപയോഗിച്ചതായി ആദായനികുതി വകുപ്പിന് വിവരം ലഭിച്ചു. സ്ഥാപന കൈമാറ്റവുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടന്നത് വിദേശത്താണ്.
ആദായനികുതിയില്‍നിന്ന് ഒഴിവാകുന്നതിനുവേണ്ടിയാണ് നിയമവിരുദ്ധമായ ഈ നടപടി. ഇരുവരും തമ്മില്‍ നടന്ന സാമ്പത്തിക ഇടപാടിന്‍േറതടക്കം  രേഖകള്‍ റെയ്ഡില്‍ പിടിച്ചെടുത്തതായാണ് സൂചന. വര്‍ഷങ്ങള്‍ക്കുമുമ്പ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ബി.എസ്.എഫുകാരനായ സുരക്ഷാ ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്ത് വാര്‍ത്തകളില്‍ ഇടംപിടിച്ച മഠത്തില്‍ രഘു പ്രമുഖ രാഷ്ട്രീയകക്ഷിയുടെ നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്. മഠത്തില്‍ രഘുവിന്‍െറ പണമിടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണം ചില രാഷ്ട്രീയ പാര്‍ട്ടികളിലേക്കും സ്ഥാനാര്‍ഥികളിലേക്കും ചെന്നത്തെിയേക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.