Posted On
date_range Updated On
date_range സീറ്റ് വിഭജനം: മാണിയുടെ ആവശ്യം അംഗീകരിക്കാനാവില്ല -പി.പി തങ്കച്ചൻ
തിരുവനന്തപുരം: സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കെ.എം മാണിയുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. കേരള കോണ്‍ഗ്രസിന് 15 സീറ്റ് മാത്രമേ നല്‍കാന്‍ കഴിയു. ഒരു സീറ്റ് പോലും കൂടുതല്‍ നല്‍കാന്‍ കഴിയില്ല. കൂടാതെ നിലവിലെ സീറ്റുകളില്‍ വച്ചുമാറലുകള്‍ ആവശ്യമാണ്. പൂഞ്ഞാര്‍ സീറ്റ് കോണ്‍ഗ്രസിന് കിട്ടിയാല്‍ ജയിക്കുമെന്നും തങ്കച്ചൻ മാധ്യമങ്ങളോട് പറഞ്ഞു.
2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം 15 സീറ്റുകളിലാണ് മത്സരിച്ചത്. ഇതില്‍ ഒമ്പത് സീറ്റില്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍, ഇത്തവണ 16 സീറ്റാണ് മാണി വിഭാഗം ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.