ബംഗ്ളാദേശ് യുവതിയെ പീഡിപ്പിച്ച കേസ്: ബാങ്ക് മാനേജരെ ഏപ്രില്‍ ഒന്നിന് വിസ്തരിക്കും


കോഴിക്കോട്: ബംഗ്ളാദേശ് യുവതിയെ എരഞ്ഞിപ്പാലത്തെ ഫ്ളാറ്റില്‍ പീഡിപ്പിച്ച കേസില്‍ പ്രതിഭാഗം സാക്ഷി ഐ.സി.ഐ.സി.ഐ ബംഗളൂരു ശാഖാ മാനേജരെ വിസ്തരിക്കുന്നത് കോടതി ഏപ്രില്‍ ഒന്നിലേക്ക് മാറ്റി. ഒന്നിന് വിശദമായ സത്യവാങ്മൂലം നല്‍കാനും ആവശ്യപ്പെട്ടു.  പ്രതി നൗഫലാണ് ബാങ്ക് മാനേജരെ സാക്ഷിയായി വിസ്തരിക്കണമെന്നാവശ്യപ്പെട്ടത്. സംഭവദിവസം താന്‍ ബംഗളൂരുവിലെ ഐ.സി.ഐ.സി.ഐ ശാഖയുടെ എ.ടി.എം കൗണ്ടറില്‍ പണം നിക്ഷേപിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ടെന്നായിരുന്നു കാരണമായി പറഞ്ഞത്. എന്നാല്‍, ബാങ്ക് മാനേജര്‍ തിങ്കളാഴ്ച ഹാജരായില്ല. പകരം പ്രതിനിധിയാണത്തെിയത്. മുപ്പത് ദിവസത്തില്‍ കൂടുതല്‍ സി.സി.ടി.വി രേഖകളുണ്ടാകില്ളെന്നും കിട്ടാന്‍ സാധ്യതകുറവാണെന്നും ഇദ്ദേഹം വിചാരണ നടക്കുന്ന മാറാട് പ്രത്യേക കോടതി  മുമ്പാകെ ബോധിപ്പിച്ചു. തുടര്‍ന്നാണ് വിശദമായ സത്യവാങ്മൂലം നല്‍കാന്‍ ജഡ്ജി എസ്. കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടത്. 
34 വയസ്സുള്ള ബംഗ്ളാദേശ് യുവതിയെ ജോലി വാഗ്ദാനംചെയ്ത് നൗഫല്‍ കോഴിക്കോട്ടത്തെിച്ച് പെണ്‍വാണിഭ സംഘത്തിന് കൈമാറിയെന്നാണ് പ്രോസിക്യൂഷന്‍ വാദം. മുഖ്യപ്രതി എ.ബി. നൗഫലിന് പുറമെ വയനാട് മുട്ടില്‍ സ്വദേശി പുതിയപുരയില്‍ വീട്ടില്‍ ബാവക്ക എന്ന സുഹൈല്‍ തങ്ങള്‍(44), ഭാര്യ വയനാട് സുഗന്ധഗിരി പ്ളാന്‍േറഷന്‍ സ്വദേശിനി അംബികയെന്ന സാജിത(35), കര്‍ണാടക വീരാജ്പേട്ട കന്നടിയാന്‍െറ ഹൗസ് സിദ്ദീഖ്(25), കൊണ്ടോട്ടി കെ.പി. ഹൗസില്‍ പള്ളിയങ്ങാടിതൊടി അബ്ദുല്‍കരീം (47), കാപ്പാട് പീടിയക്കല്‍ റിയാസ് ഹുസൈന്‍ (34), ഫാറൂഖ് കോളജ് കോടമ്പുഴ നാണിയേടത്ത് അബ്ദുറഹ്മാന്‍ എന്ന കുഞ്ഞാമു(45), കൊടുവള്ളി വലിയപറമ്പ് തുവ്വക്കുന്നുമ്മല്‍ ടി.കെ. മൊയ്തു എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. പ്രോസിക്യൂഷനുവേണ്ടി  ജില്ലാ അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി. സുഗതന്‍ ഹാജരായി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.