കൊച്ചി: പരമ്പര കൊലയാളിയെക്കൊണ്ട് പൊലീസ് കുറ്റം സമ്മതിപ്പിച്ചത് ശാസ്ത്രീയ അന്വേഷണ രീതികള്‍ അവലംബിച്ച്. ഫോറന്‍സിക്, മെഡിക്കല്‍, മന$ശാസ്ത്ര വിദഗ്ധരുടെ ഉപദേശം എന്നിവ ഇതിനായി തേടി. സാക്ഷി മൊഴികളോ സാഹചര്യത്തെളിവുകളോ ഇല്ലാതിരുന്നതിനാല്‍ നഗരത്തില്‍ നടന്ന റിപ്പര്‍ മോഡല്‍ കൊലപാതകങ്ങളുടെ അന്വേഷണം വഴിമുട്ടി നില്‍ക്കെയായിരുന്നു സേവ്യറിന്‍െറ അറസ്റ്റ്. നോര്‍ത് സ്റ്റേഷന്‍ പരിസരത്ത് കൊല്ലപ്പെട്ട ഉണ്ണിയുടെ സഹോദരന്‍െറ മൊഴിയും വഴിയരികില്‍ മര്‍ദനശ്രമത്തില്‍നിന്ന് രക്ഷപ്പെട്ടവര്‍ നല്‍കിയ വിവരങ്ങളുമാണ് കേസില്‍ വഴിത്തിരിവായത്. സേവ്യറിന്‍െറ സുഹൃത്തുക്കള്‍, ജോലി, ജീവിതരീതി തുടങ്ങിയവ നിരീക്ഷിച്ചശേഷമായിരുന്നു അറസ്റ്റ്. എന്നാല്‍, നിരന്തരമായ ചോദ്യം ചെയ്യലിലും പ്രതി മൗനം പാലിച്ചതോടെ അന്വേഷണ സംഘം കുഴഞ്ഞു. തുടര്‍ന്നാണ് ശാസ്ത്രീയ രീതികളിലേക്ക് പൊലീസ് തിരിഞ്ഞത്.
സംഭവ സ്ഥലങ്ങളിലേക്ക് സേവ്യര്‍ പൊലീസിനെയും കൊണ്ടുപോയി. ഓരോ കൊലപാതകവും കൃത്യമായി വിവരിച്ചു. രാത്രി ഉറക്കമില്ലാത്തതിനാല്‍ സെക്കന്‍ഡ് ഷോ കാണാന്‍ പോകും. പാതിയാകുമ്പോള്‍ തിയറ്റര്‍ വിടും. തുടര്‍ന്ന് വഴിയരികില്‍ കിടന്നുറങ്ങുന്നവരെ ശ്രദ്ധിക്കും. മദ്യത്തിനും കഞ്ചാവിനുമുള്ള പണത്തിനായി ഇവരുടെ പോക്കറ്റില്‍ കൈയിടും. ഇവര്‍ ഉണര്‍ന്നില്ളെങ്കില്‍ കിട്ടിയ കാശുമായി മടങ്ങും. ഉറക്കമുണരുന്നവരെ മാറിനിന്ന് വീക്ഷിക്കും. ഇവര്‍ വീണ്ടും ഉറങ്ങുമ്പോള്‍ 20 കിലോയെങ്കിലും ഭാരം വരുന്ന കോണ്‍ക്രീറ്റ് കട്ടയുമായി പാഞ്ഞ് ചെന്നിടിക്കും. നിലവിളിക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ ആക്രമിക്കുകയായിരുന്നു രീതി. തുടര്‍ന്ന് പണം കവരും. കൊലക്കുശേഷം വീട്ടിലത്തെി വിശ്രമിക്കും. രാവിലെ പതിവുപോലെ ജോലിക്കുപോകും. അന്വേഷണം ഉണ്ടാകില്ല എന്നതിനാലാണ് ഊരും പേരുമില്ലാത്തവരെ ആക്രമിച്ചിരുന്നതെന്ന് സേവ്യര്‍ വ്യക്തമാക്കി.
മദ്യപാനം കൂടിയതോടെ അക്രമ സ്വഭാവം കാണിച്ചുതുടങ്ങിയ സേവ്യറിനെ ബന്ധുക്കള്‍ പല സ്ഥലങ്ങളിലും ചികിത്സക്ക് കൊണ്ടുപോയെങ്കിലും ഫലമുണ്ടായില്ല. മരുന്നിനൊപ്പം കഞ്ചാവും മയക്കുമരുന്നും ശീലമാക്കി. ഇതോടെയാണ് ഉറക്കം ഇല്ലാതായത്. ഒരു ദിവസം ആറ് ആംപ്യൂളുകളെങ്കിലും ഇല്ലാതെ കഴിച്ചുകൂട്ടാനാവില്ളെന്നും സേവ്യര്‍ പൊലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.